l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയും ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പാക്കണം: നാഷണല്‍ പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 18, 2026

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്രമായ പുനരധിവാസ പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പാക്കണമെന്ന് നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഗള്‍ഫ് മേഖലയിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം ജീവിതമാര്‍ഗ്ഗം നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി കുടുംബശ്രീ മാതൃകയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കൂടാതെ, പ്രവാസി പെന്‍ഷന്‍ 5,000 രൂപയായി വര്‍ധിപ്പിക്കണമെന്നും ക്ഷേമനിധിയില്‍ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള 60 വയസ്സ് എന്ന പ്രായപരിധി എടുത്തുമാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി കാരണം വലിയൊരു ശതമാനം പ്രവാസികള്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അതിനാല്‍, പ്രായഭേദമന്യേ മുഴുവന്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രായപരിധി ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് അരയിടത്തുപാലം വൈറ്റ് റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും നാഷണല്‍ ലീഗ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവുമായ ജയിംസ് കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ ടി. അഹമ്മദ് ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു.

സിദ്ദീഖ് പെരിന്തല്‍മണ്ണ, സലീം പാടത്ത്, റാഫി ഫറോക്ക്, മൂസ മലയില്‍, നിഷാല്‍ തറയങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബി. കെ. സാലിം ബേക്കല്‍ സ്വാഗതവും ജാഫര്‍ മേടപ്പില്‍ നന്ദിയും പറഞ്ഞു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026