l o a d i n g

സാംസ്കാരികം

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്: ഏപ്രില്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ച് 'ചില്ല'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

റിയാദ്: ചില്ലയുടെ ഏപ്രില്‍ മാസത്തെ വായനാപ്രവര്‍ത്തനങ്ങള്‍ക്ക് ബാബു എബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം അവതരിപ്പിച്ചുകൊണ്ട് മൂസ കൊമ്പന്‍ തുടക്കം കുറിച്ചു. അതിജീവനത്തിന്റെ അത്ഭുതകരമായ അനുഭവങ്ങള്‍ നിറഞ്ഞ ഈ കൃതി; വിശപ്പ്, അവഗണന, അനാഥാലയ ജീവിതം, ഹോട്ടല്‍ ജോലി തുടങ്ങി പല കഠിനഘട്ടങ്ങളിലൂടെ കടന്നുപോയി ജീവിതം തിരിച്ചുപിടിച്ച ഒരാളുടെ ഓര്‍മ്മകളാണ്. ഈ കൃതിയുടെ ആധാരശക്തി നന്ദിക്കുന്നേല്‍ മേരി എന്ന 'അമ്മ'യാണെന്ന് മൂസ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന കരുത്തായ സാന്നിധ്യമായി അവരെ അദ്ദേഹം അടയാളപ്പെടുത്തി.

മരണം തന്നെ കഥാകാരനായി എത്തുന്ന ലോകപ്രശസ്ത കൃതി 'ദി ബുക്ക് തീഫിന്റെ' (The Book Thief) വായനാനുഭവം സ്‌നിഗ്ധ വിപിന്‍ പങ്കുവെച്ചു. മാര്‍ക്കസ് സുസാക് രചിച്ച ഈ നോവല്‍, ലീസല്‍ മെമിംഗര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ മരണവും മനുഷ്യന്റെ ക്രൂരതയും ദയയും സാഹിത്യവും തമ്മിലുള്ള സൂക്ഷ്മബന്ധങ്ങള്‍ ആഴത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് നാസി ജര്‍മ്മനിയിലെ സാധാരണക്കാരുടെ ജീവിതം ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്ന കൃതിയാണിത്.

ചരിത്രവും ഭാവനയും ഇടകലരുന്ന ജി.ആര്‍. ഇന്ദുഗോപന്റെ 'ആനോ' എന്ന നോവലിലെ വിസ്മയക്കാഴ്ചകള്‍ ശശി കാട്ടൂര്‍ വിവരിച്ചു. അഞ്ഞൂറു കൊല്ലം മുന്‍പ് കൊച്ചിയില്‍ നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു ആനക്കുട്ടിയുടെ യാത്രയും അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറിയ ആനയുടെയും സഹയാത്രികരുടെയും കഥയാണ് 'ആനോ'. ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേല്‍ തുടങ്ങിയ മഹാശില്പികള്‍ക്കൊപ്പം കഴിഞ്ഞ, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പുനര്‍നിര്‍മ്മാണത്തിന് സാക്ഷ്യം വഹിച്ച ആനയുടെ ചരിത്രം നോവല്‍ അനാവരണം ചെയ്യുന്നു.

എന്‍. രാമകൃഷ്ണന്‍ രചിച്ച 'എന്‍. ശങ്കരയ്യ: ജീവിതവും പ്രസ്ഥാനവും' എന്ന കൃതിയുടെ വായന സതീഷ് കുമാര്‍ വളവില്‍ അവതരിപ്പിച്ചു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശങ്കരയ്യയുടെ ജീവിതവും പോരാട്ടങ്ങളും ഈ കൃതി രേഖപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം, എട്ടു വര്‍ഷം ജയില്‍വാസവും മൂന്നു വര്‍ഷം ഒളിവുജീവിതവും അനുഭവിച്ചു. അദ്ദേഹത്തിന്റെ ജീവിതം ഇന്നും വലിയ പ്രചോദനമാണെന്ന് സതീഷ് പറഞ്ഞു.

പുസ്തകാവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, നാസര്‍ കാരക്കുന്ന്, സബീന എം. സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ്, അജിത രാജേഷ്, സുനില്‍ സുലൈ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോമോന്‍ സ്റ്റീഫന്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു.

ഫോട്ടോ : മൂസാ കൊമ്പന്‍ പുസ്തകം അവതരിപ്പിക്കുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026