l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ റിയല്‍ കേരള എഫ് സിക്കും, ബ്ലാസ്റ്റേഴ്സ് എഫ് സിക്കും ജയം, സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍

Thumbnail

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനിലെ അവസാന ലീഗ് മത്സരങ്ങളില്‍ എച് എം ആര്‍ റിയല്‍ കേരള എഫ് സിക്കും അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിക്കും ജയം. റിയല്‍ കേരള എഫ് സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എഫ് സി യാമ്പുവിനെ തോല്‍പ്പിച്ചു. ജിബിന്‍ വര്‍ഗീസ്, വി പി സുഹൈര്‍, ആഷിഖ് എന്നിവരുടെ വകയായിരുന്നു റിയല്‍ കേരളയുടെ ഗോളുകള്‍. സെമിഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന എഫ് സി യാമ്പുവിന് ഇന്ത്യന്‍ താരം വി പി സുഹൈറിന്റെ നേതൃത്വത്തില്‍ ശക്തമായ നിരയുമായി ഇറങ്ങിയ റിയല്‍ കേരളക്ക് മുന്നില്‍ കളിയുടെ ആദ്യ പകുതിയില്‍ തീര്‍ത്തും താളം കണ്ടെത്താന്‍ ആയില്ല. സുഹൈറും, ജിബിന്‍ വര്‍ഗീസും നേതൃത്വം കൊടുത്ത റിയല്‍ കേരള മുന്നേറ്റ നിര യാമ്പു ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചു കൊണ്ടിരുന്നു. ഗോള്‍കീപ്പര്‍ സംഗീത് ആന്റണിയുടെ ഉജ്വല സേവുകളാണ് യാമ്പു ടീമിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ഒരു പരിധി വരെ രക്ഷിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വി പി സുഹൈറില്‍ നിന്ന് ലഭിച്ച മികച്ചൊരു പാസ്സ് പെനാല്‍റ്റി ബോക്‌സിനു പുറത്തു വെച് ഉജ്വലമായ ഷോട്ടിലൂടെ ഗോള്‍ വലയുടെ വലതു മൂലയിലേക്ക് അടിച്ചു കയറ്റിയ മനോഹരമായ ഗോളിലൂടെ ജിബിന്‍ വര്‍ഗീസ് റിയല്‍ കേരളക്ക് ആദ്യ ലീഡ് നേടിക്കൊടുത്തു. അധികം വൈകാതെ ജിബിന്‍ വര്‍ഗീസിന്റെ പാസ്സ് ഗോള്‍കീപ്പറെ കബളിപ്പിച്ചു ഗോള്‍പോസ്റ്റിലേക്ക് പ്ലേസ് ചെയ്തിട്ട് കൊണ്ട് സുഹൈര്‍ ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ റിയല്‍ കേരളയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

എന്നാല്‍ ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ യാമ്പു എഫ് സി കുറിയ പാസ്സുകളിലൂടെ പന്തിന്റെ നിയന്ത്രണം കളിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എഫ് സി യാമ്പുവിന്റെ ഷാനിഫും, അഭിജിത്തും സനീനും നേതൃത്വം കൊടുത്ത മുന്നേറ്റ നിര ഗോള്‍മടക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടത്തിയെങ്കിലും സന്തോഷ് ട്രോഫി താരം അമീന്‍ കോട്ടകുത്തും യാഷിം മാലിക്കും നേതൃത്വം കൊടുത്ത റിയല്‍ കേരള പ്രതിരോധ നിര എല്ലാം വിഫലമാക്കി. യാമ്പു ഗോള്‍ മടക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടെ പെനാല്‍റ്റി ബോക്‌സിനു തൊട്ടുപുറത്തു വെച്ച ബോള്‍ അപ്രതീക്ഷിത ഷോട്ടിലൂടെ ഗോള്‍ ആക്കി മാറ്റികൊണ്ട് ആഷിഖ് റിയല്‍ കേരളയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് സ്ഥാനം കരസ്ഥമാക്കിയ വീ.പി. സുഹൈറിനു ചാംസ് മാര്‍ക്കറ്റിങ് മാനേജര്‍ ഫഹദ് നീലാമ്പ്രഅവാര്‍ഡ് സമ്മാനിച്ചു. ഇതോടെ ലീഗിലെ മൂന്ന് മത്സരങ്ങളും ജയിച്ചു ഒമ്പത് പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനക്കാരായി റിയല്‍ കേരള സെമിഫൈനലില്‍ പ്രവേശിച്ചു.

എ ഡിവിഷിനിലെ അവസാന ലീഗ് മത്സരത്തില്‍ അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലവിലെ എ ഡിവിഷന്‍ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സിയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ഉറപ്പിച്ചു. ആദ്യ രണ്ടു കളികളും ജയിച്ചു ആറു പോയിന്റുമായി മഹ്ജര്‍ എഫ് സി നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ആദ്യ രണ്ടു കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രം ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സെമിഫൈനലില്‍ എത്തണമെങ്കില്‍ ജയം നിര്‍ബന്ധമായിരുന്നു. മത്സരം ജയിച്ചു സെമിഫൈനല്‍ ഉറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനം.ആദ്യ വിസില്‍ മുതല്‍ തന്നെ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അക്മല്‍ ഷാനും, മുഹമ്മദ് ജിയാദും, സുഹൈലും, ഫാസിലും ഗോള്‍ ലക്ഷ്യമിട്ട് നിരന്തരം മഹ്ജര്‍ എഫ് സി ഗോള്‍മുഖത്തേക്ക് റൈഡുകള്‍ നടത്തി കൊണ്ടിരുന്നു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഗോളാക്കി മാറ്റിക്കൊണ്ട് നായകന്‍ ആദില്‍ഷാനാണ് ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. ഗോള്‍ വീണതോടെ ഉണര്‍ന്ന മഹ്ജര്‍ എഫ് സി മധ്യനിര താരം രാഹുല്‍ വേണു ഒരുക്കികൊടുത്ത പാസ്സുകളിലൂടെ ഫാരിസ് റഹ്‌മാന്‍, ജസീല്‍ എന്നിവരിലൂടെ പ്രത്യാക്രമണം അഴിച്ചു വിട്ട് സമനില ഗോളിന് ശ്രമം തുടര്‍ന്ന് കൊണ്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പരിചയ സമ്പന്നരായ ഇഖ്ബാലും അനീസും നേതൃത്വം കൊടുത്ത പ്രതിരോധ നിര ഉറച്ചു നിന്നു ചെറുത്തു കൊണ്ടേയിരുന്നു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മുഹമ്മദ് ജിയാദ് തുടരെ രണ്ടു ഗോളുകള്‍ കൂടി നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജയവും സെമിഫൈനല്‍ പ്രവേശവും ഉറപ്പിച്ചു. തന്നെയാണ് മത്സരത്തിലെ കേമനായി തിരഞ്ഞെടുത്ത ബ്‌ളാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഹമ്മദ് ജിയാദിന് സിഫ് എക്‌സിക്യൂട്ടീവ് അംഗം എ ടി ഹൈദര്‍ മമ്പാട് അവാര്‍ഡ് സമ്മാനിച്ചു. എ ഡിവിഷനില്‍ നാല് പോയിന്റുമായി സാബിന്‍ എഫ് സിയും സെമി ഫൈനലില്‍ പ്രവേശിച്ചു.

ബി ഡിവിഷന്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് ആന്‍ഡ് ഇവെന്റ്‌സ് എ സി സി എഫ് സി -ബി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് നിലവിലെ ബി ഡിവിഷന്‍ ചാമ്പ്യന്മാരായ ക്സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സിയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. ദില്‍ഷാദ്, സുഹൈല്‍ എന്നിവരാണ് എ സി സി ബി ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കളിയിലെ കേമനായി തിരഞ്ഞെടുത്ത എ സി സി - ബി യുടെ സുഹൈല്‍ പീടികയിലിനു ഡോക്റ്റര്‍ ഇന്ദു ചന്ദ്ര ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷന്‍ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡേയ് ബൈ ഡേയ് യാസ് എഫ് സി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ ഫിഫി ജിദ്ദ എഫ് സിയെ പരാജയപ്പെടുത്തി. ഫാസില്‍ കൊണ്ടോട്ടി, ഇമാദ് ബിന്‍ നാസര്‍ എന്നിവരുടെ വകയായിരുന്നു യാസ് എഫ് സിയുടെ ഗോളുകള്‍. പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്ഡിനര്ഹനായ ഫാസില്‍ കൊണ്ടോട്ടി പറമ്പന് കുഞ്ഞാലി (അബീര്‍ മെഡിക്കല്‍ ഗ്രൂപ് ) ട്രോഫി നല്‍കി. ബി ഡിവിഷനിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഒരു ഗോളിന് എം എസ് ഐ കോള്‍ഡ് ചെയിന്‍ ടെക്‌നോളോജിസ് റെഡ് സീ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി എച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സി സെമിഫൈനലില്‍ പ്രവേശിച്ചു. കമാലുദ്ധീനാണ് ഫാല്‍ക്കണ്‍ എഫ് സിയുടെ ഏക ഗോള്‍നേടിയത്. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത കാമാലുദ്ധീനു സ്‌കൈമോണ്ട് മാനേജിങ് ഡയറക്ള്‍ഗ്റ്റര്‍ ഹനീഫ കടമ്പോട്ട് ട്രോഫി സമ്മാനിച്ചു.

വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടത് ഷലീഫ്,ഷാഹുല്‍, പ്രവീണ്‍. ഹാരിസ് കൊന്നോല,ഷഫീക് പട്ടാമ്പി (ബ്ലാസ്റ്റേഴ്സ് ),നൗഷാദ് ചെത്തലൂര്‍, അബ്ദുല്‍ഹമീദ് ,ഹനീഫ,യാഖൂബ് ബാബു , ഇബ്രാഹിം കുട്ടി,ശൈഖ് സാദിഖ് (റാബിയ ടീ ),മുഹമ്മദ് കുഞ്ഞി(ഹിബ ഏഷ്യ), ഷില്‍ജാസ് (അനാലിറ്റിക്‌സ് ), ഇമ്ത്തിയാസ് , ഹകീം പാറക്കല്‍,മുഹമ്മദ് ഇക്ബാല്‍,സിറാജ് (ഇരുവരും ബാന്‍ ബേക്കറി ) സുല്‍ഫി (മഹ്ജര്‍ എഫ്‌സി ) എന്നിവരാണ്. സിഫും സാന്‍ഫോര്‍ഡും സംയുക്തമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായത് ഹമീദ് ,സലാം എന്നിവരാണ്.

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച്ച ജിദ്ദ കിംഗ് അബ്ദുള്ളാഹ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകുന്നേരം നാല് മണി മുതല്‍ ആരംഭിക്കുന്നതായിരിക്കും. ബി ഡിവിഷന്‍ ആദ്യ സെമിഫൈനലില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂകാസില്‍ എഫ് സി, ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് ആന്‍ഡ് ഇവെന്റ്‌സ് എ സി സി എഫ് സി -ബി ടീമുമായും, ബി ഡിവിഷന്‍ രണ്ടാം സെമിഫൈനലില്‍ ഡേയ് ബൈ ഡേയ് മാര്‍ക്കറ്റ് യാസ് എഫ് സി, എച് എം ആര്‍ ജെ എസ സി ഫാല്‍ക്കണ്‍ എഫ് സിയുമായും ഏറ്റുമുട്ടും.

എ ഡിവിഷന്‍ സെമിഫൈനല്‍ മത്സരങ്ങളില്‍ എച് എം ആര്‍ റിയല്‍ കേരള എഫ് സി, അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായും ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി, റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സിയുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, വി പി സുഹൈര്‍, മുഹമ്മദ് സനാന്‍, സുഹൈല്‍, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി, ഈസ്റ്റ്ബംഗാള്‍ താരം അമന്‍, മുഹമ്മദന്‍സ് താരം നിഷാദ് മാവൂര്‍, കാലിക്കറ്റ് എഫ് സിയുടെ മുഹമ്മദ് മുര്‍ഷിദ്,സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് ജിയാദ്, അഫ്ദല്‍ മുത്തു, നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റേയും ബാംഗ്ലൂര്‍ എഫ് സിയുടെയും മണിപ്പൂരി താരങ്ങളായ അല്ലന്‍ ക്യാമ്പര്‍, ഒവാനിജു പാജു, ദാമന്‍ ചൈന്‍, ഷാജഹാന്‍ മുഹമ്മദ് തുടങ്ങി വന്‍ താര തന്നെ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയാന്‍ ജിദ്ദ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തുന്നതാണ്.

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026