l o a d i n g

ബിസിനസ്

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നു, പവന് 1,01,600 രൂപ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

കൊച്ചി: സാധാരണക്കാരന്റെ നെഞ്ചുപിടപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ പിന്നിട്ടു. പവന് 1,760 രൂപ വര്‍ധിച്ച് 1,01,600 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയായി. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ടാണ് ഈ മാസം പവന്റെ വില ലക്ഷം രൂപ കടന്നിരിക്കുന്നത്.

ആഭരണ വിപണിയില്‍ വില ഇനിയും ഉയരും. നിലവിലെ സ്വര്‍ണവിലയോടൊപ്പം കുറഞ്ഞത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞത് 1,10,035 രൂപ നല്‍കേണ്ടി വരും. ഡിസൈനിലെ സങ്കീര്‍ണ്ണത അനുസരിച്ച് പണിക്കൂലി വര്‍ധിക്കുന്നത് വില ഇനിയും ഉയരാന്‍ കാരണമാകും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,400 രൂപയും 14 കാരറ്റിന് 8,130 രൂപയുമാണ് ഇന്നത്തെ നിരക്ക്.

എന്തുകൊണ്ട് ഈ വിലക്കയറ്റം? അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,497 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം, യു.എസ്-വെനസ്വേല തര്‍ക്കം തുടങ്ങിയവ നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചതും ആഗോള വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ വരുത്തിയ കുറവും സ്വര്‍ണത്തിന് കരുത്തായി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാന്‍ കാരണമായി.

സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്കും മുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മ്മങ്ങളില്‍ സ്വര്‍ണം ഒഴിച്ചുകൂടാനാവാത്ത ഘടകമായ കേരളത്തില്‍, ഈ വിലവര്‍ദ്ധനവ് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു പവന്‍ പോയിട്ട് ഒരു ഗ്രാം പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സ്ത്രീധന പീഡനങ്ങളും മറ്റും സാമൂഹിക പ്രശ്‌നമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സാധാരണക്കാരന്റെ മക്കളുടെ വിവാഹം പൊന്നിന്റെ തിളക്കമില്ലാത്ത ഒരു സ്വപ്നമായി മാറുമോ എന്ന ആശങ്ക ശക്തമാണ്.

ഡിസംബര്‍ ഒന്നിന് 95,680 രൂപയായിരുന്ന വില മാസാന്ത്യത്തിലേക്ക് എത്തുമ്പോള്‍ ഒരു ലക്ഷം കടന്നത് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026