l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ എച്ച്എംആര്‍ റിയല്‍ കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം

Thumbnail


ജിദ്ദ: കിങ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ എ ഡിവിഷനിലെ വാശിയേറിയ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എച്ച് എം ആര്‍ റിയല്‍ കേരള എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരാജയപ്പെടുത്തി ലീഗ് റൗണ്ടില്‍ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. കളിയുടെ തുടക്കം മുതല്‍ അവസാന വിസില്‍ വരെ ആവേശം വാരിവിതറിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ റിയല്‍ കേരള എഫ് സി ഈസ്റ്റ് ബംഗാള്‍ താരം അമന്‍ നേടിയ ഗോളിന് മുന്നിലായിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് കിട്ടിയ പന്തുമായി അമന്‍ ഇടതു ഗോള്‍ ലൈനരികിലൂടെ തന്റെ വേഗം കൊണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഒന്നൊന്നായി കബളിപ്പിച്ചു മറികടന്ന് പെനാല്‍റ്റി ബോക്‌സിലേക്ക് കടന്നു കയറി സീറോ ആംഗിള്‍ ഷോട്ടിലൂടെ സമര്‍ത്ഥമായി ഗോള്‍ കീപ്പര്‍ അംജദിനെയും മറികടന്ന് നേടിയ മനോഹരമായ ഗോള്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതരാക്കി.

ഗോള്‍ വീണതോടെ ഉണര്‍ന്ന് പൊരുതിയ ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് സമനില ഗോള്‍ നേടാന്‍ കിട്ടിയ സുവര്‍ണാവസരം അവരുടെ മുന്നേറ്റ നിര താരം അക്മല്‍ ഷാന്‍ ഗോള്‍കീപ്പറെയും മറികടന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നത് നിരാശയോടെ നോക്കി നില്‍ക്കാനേ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും കളിക്കാര്‍ക്കും കഴിഞ്ഞുള്ളു. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എഫ് സി ഗോള്‍മടക്കാന്‍ ഉറച്ചു രണ്ടും കല്‍പ്പിച്ചു ആക്രമണം ശക്തമാക്കിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ബ്ലാസ്റ്റേഴ്സ് മധ്യനിരയിലേക്ക് അവരുടെ പരിചയ സമ്പന്ന താരം ഫാസില്‍ എത്തിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഇരു വിങ്ങുകളിലൂടെയും ആക്രമിച്ചു കയറി അക്മല്‍ ഷാനും മുഹമ്മദ് ആദില്‍ഷാനും നിരന്തരം റിയല്‍ കേരള ഗോള്‍ മുഖത്തു ഭീഷണി ഉയര്‍ത്തി കൊണ്ടിരുന്നു. എന്നാല്‍ അമീന്‍ കോട്ടകുത്തും, യാഷിം മാലിക്കും നേതൃത്വം കൊടുത്ത ശക്തമായ റിയല്‍ കേരള ഒരു പിഴവും അനുവദിക്കാതെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളെ നേരിട്ടു.

ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ മൈതാന മധ്യ ഭാഗത്ത് നിന്ന് കിട്ടിയ പന്തുമായി ഒറ്റക്ക് മുന്നേറി വലതു പോസ്റ്റിനോട് ചാരികൊണ്ട് വലയിലേക്ക് തൊടുത്തു വിട്ട നല്ലൊരു ഷോട്ടിലൂടെ മുന്‍ ഇന്ത്യന്‍ താരം വി പി സുഹൈര്‍ റിയല്‍ കേരളയുടെ രണ്ടാം ഗോളും നേടി കളിയില്‍ ആധിപത്യം ഉറപ്പിച്ചു. അധികം വൈകാതെ അമന്‍ കളിയിലെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിക്കൊണ്ട് റിയല്‍ കേരളയുടെ വിജയം ഉറപ്പിച്ചു. റിയല്‍ കേരളയുടെ മിക്ക ആക്രമണങ്ങള്‍ക്കും വഴിയൊരുക്കിയ വി പി സുഹൈര്‍ ആണ്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച്. സുഹൈറിനുള്ള പവര്‍ ഹൗസ് പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മുഖ്യാതിഥികളായി എത്തിയ പ്രമുഖ യൂട്യൂബര്‍മാരായ കൊമ്പന്‍കാടന്‍ കോയയും കുഞ്ഞാപ്പുവും സംയുക്തമായി സമ്മാനിച്ചു

പതിനേഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകള്‍ മത്സരിക്കുന്ന ഡി ഡിവിഷനിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡിനെ തോല്‍പ്പിച്ചു കൊണ്ട് ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക് ടാലന്റ് ടീന്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സെമിഫൈനല്‍ ഉറപ്പിച്ചു. ടാലന്റ് ടീന്‍സിനു വേണ്ടി രണ്ടു ഗോളുകളും നേടിയ മുഹമ്മദ് ഷിഹാനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും സിഫ് വൈസ് പ്രസിഡണ്ട് സലാം കാളികാവ് ട്രോഫി സമ്മാനിക്കുകയും ചെയ്തു.

ബി ഡിവിഷനിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാഫ് ലോജിസ്റ്റിക് ഫ്രണ്ട്‌സ് ജിദ്ദയെ തോല്‍പ്പിച് ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് & ഇവെന്റ്‌സ് എ സി സി എഫ് സി - ബി ടീം ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്വലമായി തിരിച്ചടിച്ചാണ് എ സി സി ബി ടീം നിര്‍ണായക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഫ്രണ്ട്‌സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഉജ്വല സേവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കി ടീമിന്റെ വിജയം ഉറപ്പിച്ച എ സി സി എഫ് സി - ബി ടീമിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് റാസിയെയാണ് മത്സരത്തിലെ കേമനായി തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ വാസു ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബൂക്കാറ്റ് എഫ് സി സോക്കര്‍ ഫ്രീക്സ് സീനിയേഴ്സിനെ പരാജയപ്പെടുത്തി അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂ കാസില്‍ എഫ് സി ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. മത്സരത്തിലെ മികച്ച കളിക്കാരനായ ന്യൂ കാസില്‍ എഫ് സിയുടെ മുഹമ്മദ് ഷുഹൈബിന്, മുഹ്സിന്‍ (N-Comfort) ട്രോഫി സമ്മാനിച്ചു .

ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി ജിദ്ദ ബ്ലൂസ്റ്റാര്‍ സീനിയേഴ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വെല്‍ കണക്ട് സെക്യൂരിറ്റി സൊല്യൂഷന്‍സ് യൂത്ത് ഇന്ത്യ ക്ലബ്ബിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ബി എഫ് സി ജിദ്ദക്ക് വേണ്ടി മുഹമ്മദ് ഷഫീക്, മുഹമ്മദ് സുഹൈര്‍, മുഹമ്മദ് അന്‍സാഹ് എന്നിവരാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയിലെ താരമായ ബി എഫ് സി ജിദ്ദയുടെ മുഹമ്മദ് സുഹൈറിനു വിജയ് മസാല മാനേജിങ് ഡയറക്ടര്‍ സാജു മൂലന്‍ ട്രോഫി നല്‍കി.

നാഫി കുപ്പനാത്ത് (മാര്‍ക്കറ്റിങ് ഡയറക്റ്റര്‍ റാബിയ ടി ), മുഹമ്മദ് നൗഫല്‍ (എം.ഡി എച്.എം.ആര്‍), ജോയ് മൂലന്‍ ,സാജു മൂലന്‍ ,പ്രവീണ്‍ മൂലന്‍ (എല്ലാവരും എം.ഡി. വിജയ് മസാല), ഷംസീദ് ( എം.ഡി-സമാ പ്ലാസ്റ്റിക് ), ശില്‍ജാസ് (എം.ഡി- അനാലിറ്റിക്സ്), സമീര്‍, (എം.ഡി. ഐവ ഫുഡ്സ് ), ഫസല്‍ റഹ്‌മാന്‍ (മാര്‍ക്കറ്റിങ് മാനേജര്‍ - ദിവാര്‍ ഹോട്ടല്‍), ഉണ്ണീന്‍ പുലാക്കല്‍(മാനേജര്‍ - സഹ്റ തോബ് ), അംജദ് വാഴക്കാട് (റിയല്‍ കേരള ) എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

മത്സരങ്ങള്‍ വീക്ഷിക്കാന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് തടിച്ചു കൂടിയത്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ എ ഡിവിഷനില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ എന്‍കംഫര്‍ട് എ സി സി എ ടീമിനെ നേരിടും. ഡി ഡിവിഷനില്‍ ഒരു മത്സരവും, ബി ഡിവിഷനില്‍ മൂന്ന് മത്സരങ്ങളും ഉള്‍പ്പടെ അടുത്ത വെള്ളിയാഴ്ച്ച മൊത്തം അഞ്ചു മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്നു സിഫ് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: ഫ്രണ്ട്‌സ് ജിദ്ദ - എസിസി ബി മത്സരത്തില്‍ നിന്ന്.

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026