മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴുത്തിന് പരിക്കേറ്റ് ചികിത്സയിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിക്കുക. ദീര്‍ഘ ഇടവേളക്കു ശേഷം ഋഷഭ് പന്ത് ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പന്താണ് വൈസ് ക്യാപ്റ്റന്‍. യശസ്വി ജയ്സ്വാളും ടീമിലുണ്ട്.
രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ട്. രവീന്ദ്ര ജഡേജയും ഋതുരാജ് ഗെയ്ക്‌വാദും ഇടം നേടി. 2022-നും 2023-നും ഇടയില്‍ 12 ഏകദിനങ്ങളില്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഗില്ലിന്റെ അഭാവത്തില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30-ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ മൂന്നിനും ആറിനും റായ്പുരിലും വിശാഖപട്ടണത്തുമാണ്. അക്ഷര്‍ പട്ടേലിന് വിശ്രമം അനുവദിച്ചതോടെയാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്?വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറെല്‍.
Related News