l o a d i n g

സാംസ്കാരികം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്ന 'തുടക്കം' ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തിയേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

കൊച്ചി: '2018' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം 'തുടക്കം' വാര്‍ത്തകളില്‍ ഇടം നേടുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍, മെഗാസ്റ്റാര്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ജൂഡ് ആന്തണി സൂചന നല്‍കി. ചിത്രത്തിന്റെ പൂജാ ചടങ്ങിലാണ് സംവിധായകനും മോഹന്‍ലാലും ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.

'തുടക്കത്തില്‍' ഒരു അതിഥി വേഷം ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് ജൂഡ് അവസരം തന്നാല്‍
സിനിമയില്‍ ഒന്ന് 'മിന്നിമറഞ്ഞു പോകാം' എന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി.

'തുടക്കം' ഒരു സാധാരണ കുടുംബ ചിത്രമായിരിക്കും എന്ന് ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മീനു എന്നാണ്. വിസ്മയയുടെ വ്യക്തിപരമായ കഴിവുകളും താത്പര്യങ്ങളും കഥാപാത്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ജൂഡ് പറഞ്ഞു. ''ഇതൊരു ആക്ഷന്‍ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. വിസ്മയ ഈ കഥാപാത്രം ചെയ്യാന്‍ അനുയോജ്യയാണെന്ന് തോന്നിയതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. കവിതയെഴുത്തും ചിത്രരചനയുമെല്ലാം ഉള്‍പ്പെടെ ജീവിതത്തില്‍ വ്യത്യസ്തമായ താത്പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ. എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സ്വഭാവങ്ങള്‍ ഞാന്‍ വിസ്മയയില്‍ നിന്ന് എടുത്തിട്ടുണ്ട്.''

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന 37-ാമത് ചിത്രമാണിത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി തിളങ്ങുന്നതിന് പിന്നാലെയാണ് വിസ്മയയുടെ നായികാ അരങ്ങേറ്റം. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് വിസ്മയയയുടെ വരവിനെ കാണുന്നത്.

മുന്‍പ് എഴുത്തുകാരിയും ചിത്രകാരിയും എന്ന നിലയില്‍ ശ്രദ്ധേയയായ വിസ്മയയുടെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' എന്ന ചിത്രത്തില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിസ്മയയ്ക്കും പ്രണവിനുമൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും, നല്ല കഥ വന്നാല്‍ അങ്ങനെയൊരു സിനിമ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ: വിസ്മയ മാതാപിതാക്കളോടൊപ്പം തുടക്കം ചിത്രത്തിന്റെ പൂജാ വേളയില്‍.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026