l o a d i n g

സാംസ്കാരികം

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വി രാജിന്റെയും വീടുകളില്‍ ഇ.ഡി. റെയ്ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ അനധികൃതമായി കടത്തിയെന്ന കേസിന്റെ ഭാഗമായി, പ്രമുഖ നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വി രാജിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ (Money Laundering) നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി.യുടെ നടപടി.

കൊച്ചിയിലെ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വസതികള്‍ക്കു പുറമെ സംസ്ഥാനത്തൊട്ടാകെ 17 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. മറ്റൊരു നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ചു ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. നേരത്തെ കസ്റ്റംസ് 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡി.യുടെ ഇടപെടല്‍.

ഭൂട്ടാനില്‍ നിന്നും ഇറക്കുമതി തീരുവ (Customs Duty) വെട്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ ആഡംബര കാറുകള്‍ രാജ്യത്തേക്ക് കടത്തിയെന്നാണ് കേസ്. ഈ വാഹനങ്ങള്‍ക്ക് വ്യാജരേഖകള്‍ ചമച്ച് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നേടിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ഒരു ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മുന്‍പ് നടന്‍ പൃഥ്വിരാജ് സുകുമാരന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇടനിലക്കാര്‍ തട്ടിപ്പിലൂടെ സംഘടിപ്പിച്ച വാഹനങ്ങള്‍, സിനിമാ താരങ്ങള്‍ അടക്കമുള്ള സമ്പന്നരായ വ്യക്തികള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഉറവിടവുമാണ് ഇ.ഡി. ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026