l o a d i n g

സാംസ്കാരികം

ആലാപന മാധുര്യവുമായി പ്രവാസി ഗായകന്‍ അഫ്‌സല്‍ എപ്പിക്കാട്

Thumbnail

തന്റെ അഞ്ചാമത്തെ വയസ്സില്‍ നബിദിനത്തിന് സ്റ്റേജില്‍ പാടിയാണ് പാട്ടിന് തുടക്കം.. പിന്നീട് 15 മത്തെ വയസ്സില്‍ ആദ്യമായി 'ഹിദായ ' മാപ്പിളപ്പാട്ടുകള്‍ എന്ന കാസറ്റില്‍ ആദ്യമായി പാടി... 16 വയസ്സില്‍ ശബ്ദം മാറി, അതോടെ അന്ന് വരെ പിന്തുണച്ചവര്‍ തള്ളിപ്പറഞ്ഞു. മനസ്സാകെ തളര്‍ന്ന സമയത്താണ് നിലമ്പൂരിലുള്ള ഒരു ആയുര്‍വേദ ഡോക്ടര്‍ ശിവശങ്കറിനെ പരിചയപ്പെട്ടത്. കലയെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ പരിചയപ്പെട്ടതില്‍ പിന്നെ അദ്ദേഹത്തോട് വിഷമം പറഞ്ഞു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു നീ നല്ല ടാലെന്റ്‌റ് ഉള്ള കുട്ടിയാണ്. ഇത് താല്‍ക്കാലികമാണ്. കുറച്ച് കഴിയുമ്പോള്‍ ശബ്ദം ശരിയാകും. പക്ഷെ അതുവരെ നീ ഒരു സ്റ്റേജിലും പാടരുത്. ആളുകളുടെ റിയാക്ഷന്‍ ഒരു പക്ഷെ നിന്നെ വേദനിപ്പിക്കും, എന്നിരുന്നാലും ചില സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം ഒരു സ്റ്റേജില്‍ പാടിയിരുന്നു. വേണ്ട പോലെ ശബ്ദം നിയന്ത്രണം ഇല്ലാതെ ഞാന്‍ കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ഡോക്ടര്‍ പറഞ്ഞത് പോലെ ആളുകള്‍ക്ക് എന്റെ മാറിയ ശബ്ദം അത്ര പിടിച്ചില്ല.. പിന്നെ ഡോക്ടര്‍ പറഞ്ഞത് അനുസരിച്ചു മേലാറ്റൂര്‍ രാഗസുധ സംഗീത കലാലയത്തില്‍ കര്‍ണാട്ടിക് സംഗീതം പഠിക്കാന്‍ പോയി 2 വര്‍ഷം പഠിച്ചു. അപ്പോഴേക്കും ശബ്ദം ശരിയായി തുടങ്ങി. പക്ഷെ ജീവിതം പച്ച പിടിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ സൗദി അറേബ്യയിലെ ജിദ്ദയില്‍ എല്ലാ പ്രവാസികളെയും പോലെ പ്രവാസജീവിതം തുടങ്ങി. പിന്നീട് സൗദിയില്‍ ചില പ്രോഗ്രാമുകളില്‍ പങ്കെടുത്തു. എങ്കിലും ജോലിതിരക്ക് കാരണം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.

നീണ്ട നാലു വര്‍ഷത്തെ പ്രവാസത്തിനു ശേഷം ആദ്യ വെക്കേഷന്‍ നാട്ടില്‍ എത്തി. കല്‍ബാണ് ഫാത്തിമ എന്ന ആല്‍ബം ഹിറ്റ് ആയി നില്‍ക്കുന്ന സമയം. എന്റെ കൂട്ടുകാരിക്ക് എന്ന ആല്‍ബത്തിലെ 'ഞാന്‍ പാടും പാട്ടിലും എന്റെ മാത്രം ഇശലിലും 'എന്ന ഒറ്റ ഗാനത്തിലൂടെ ആല്‍ബം മേഖലയില്‍ ശ്രദ്ധേ നേടാനായി. പിന്നീട് നിലമ്പൂര്‍ ആയിഷ അഭിനയിച്ച 'എന്റുമ്മ ', പ്രിയ നടന്‍ മാമുക്കോയ അഭിനയിച്ച 'പൊന്നുപ്പ ', കുളപ്പുള്ളി ലീല അഭിനയിച്ച സ്‌നേഹ നിലാവ് തുടങ്ങിയ ആല്‍ബങ്ങളിലും ഞാന്‍ സംഗീതം നല്‍കി ഷാനു മഞ്ചേരി എഴുതിയ സ്‌നേഹത്തില്‍ നിറകുടം എന്റുമ്മ.. തുടങ്ങിയ നിരവധി പാട്ടുകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി. ഇതിനകം 25 ഇല്‍ കൂടുതല്‍ ആല്‍ബം പാടിയിട്ടുണ്ട്. രഹന നിലമ്പൂരിനൊപ്പം രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞതും ഭാഗ്യമായി കാണുന്നു.

പിന്നീടാണ് എന്റെ ആദ്യ ഹിറ്റ് ആല്‍ബംങ്ങെളെല്ലാം എഴുയതിയും സംഗീതം നല്‍കിയും സംവിധാനം നല്‍കിയതുമായ ബന്ധുവും അയല്‍വാസിയും സുഹൃത്തുമായ ഷാഫി എപ്പിക്കാട് എന്നെ കൂടല്‍ എന്ന സിനിമയില്‍ ഒരു പാട്ട് പാടിക്കാം എന്നു പറഞ്ഞത്. ഷാഫിയുടെ രണ്ടാമത്തെ സിനിമയാണ് 'കൂടല്‍'. ആദ്യ സിനിമ 'ചെക്കന്‍' ആയിരുന്നു. ' കൂടല്‍ ' എന്ന സിനിമയില്‍ ആണ് ആദ്യമായി പാടുന്നത്. ഏതൊരു ഗായകനെയും പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒരു സിനിമയില്‍ പാടുക എന്നത്. ആ ആഗ്രഹം സാധിച്ചതില്‍ സന്തോഷവാനാണ്.

ഷാഫി എപ്പിക്കാട് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ കൂടല്‍ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ജിതിന്‍ ആണ്. സംവിധാനം ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ആദ്യമായി ക്യാമ്പിങ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ നായകന്‍ ബിബിന്‍ ജോര്‍ജ് ആണ്. 4 നായികമാര്‍ ഉള്ള സിനിമയില്‍ മറീന മൈകിളും, അനു സിതാരയുടെ അനുജത്തി അനു സനോരയും, ട്രാന്‍സ്വുമണ്‍ റിയയും, നിയയും ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇതിനോടകം ശ്രദ്ധേയമായ സിനിമയില്‍ ഷാഫി എപ്പിക്കാട് എഴുതി സംഗീതം നല്‍കി ഒരു കാറ്റ് മൂളേണ് എന്ന ഹിറ്റ് പാട്ട് പാടിയ മണികണ്ഠന്‍ പെരുമ്പടപ്പ് ആണ് 'ഏഴുമലക്കാരികത്ത്' എന്ന് തുടങ്ങുന്ന അട്ടപ്പടിയെ കുറിച്ച് വര്‍ണിക്കുന്ന ഈ ഗാനം എനിക്ക് വേണ്ടി ട്രാക്ക് പാടിയത്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരംഗമായിക്കൊണ്ടിരിക്കുന്ന ഗാനം വീണ്ടും കൂടുതല്‍ അവസരം കിട്ടാന്‍ വഴിയൊരുക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.

ജിദ്ദയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം തുടരുകയാണ്. ജിദ്ദയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എന്നെ സംഗീത ജീവിതത്തില്‍ ഒരു പാട് ആളുകള്‍ തളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ഇന്ന് സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ വലിയ സന്തോഷം ഉണ്ട്. സപ്പോര്‍ട്ട് ചെയ്ത ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും പ്രിയ സുഹൃത്ത് നൗഷാദ് ഇബ്രാഹിമിനെ മറക്കാന്‍ കഴിയില്ല. ഇനിയും പ്രിയ പ്രേക്ഷകര്‍ കൂടെ ഉണ്ടാകണം. കൂടലില്‍ 8 പാട്ടുകളാണ് ഉള്ളത്. നജീം അര്‍ഷാദ്, മണികണ്ഠന്‍ പെരുമ്പടപ്പ് തുടങ്ങിയ പ്രമുഖരോടൊപ്പം ഒരു സിനിമയില്‍ പാടാന്‍ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നു. ഭാര്യ ഫസീലയും നാല് മക്കളും അടങ്ങിയതാണ് കുടുംബം.

Photo

Latest News

യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
June 15, 2026
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
June 14, 2026
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
 ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
June 14, 2026
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
June 14, 2026
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
June 14, 2026