l o a d i n g

സാംസ്കാരികം

ഭാര്യ ഉപേക്ഷിച്ചുവെന്നും മകളെ അകറ്റിയെന്നും കൊല്ലം തുളസി, വൈറലായ പ്രസംഗത്തെക്കുറിച്ച് മനസ് തുറന്ന് തുളസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനായ കൊല്ലം തുളസി അടുത്തിടെ കൊല്ലം ഗാന്ധിഭവനില്‍ വച്ച് നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചു പോയതിനെക്കുറിച്ചാണ് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. നടി ലൗലിയെ അമ്മയോടൊപ്പം ഗാന്ധിഭവനില്‍ വച്ച് കണ്ടതാണ് ആ വിഷയം പരാമര്‍ശിക്കപ്പെടാനിടയാക്കിയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു പ്രസംഗമെങ്കിലും ഇതോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അതിനാല്‍ തന്റെ പ്രസംഗത്തെക്കുറിച്ച് അദ്ദേഹം തന്നെ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കൊല്ലം തുളസിയുടെ വാക്കുകള്‍:
'നടി ലൗലിയെയും അവരുടെ അമ്മയെയും അന്ന് ഞാന്‍ ഗാന്ധിഭവനില്‍ വച്ച് കണ്ടു. അവരുടെ കഥ കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്ക് മടങ്ങി. എന്റെ കഥയും ഏകദേശം അങ്ങനെ തന്നെയാണ്. ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ ഏറ്റവും വലിയ വിഷമം മകളെ പോലും എന്നില്‍ നിന്നകറ്റി എന്നുള്ളതാണ്. കലാകാരന്‍ എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയുള്ളയാളാണ് ഞാന്‍. അത്രയും മോശമാണ് ഞാനെന്ന് ഇതുവരെ തോന്നിയിട്ടില്ല. 13 വര്‍ഷമായി എനിക്ക് ക്യാന്‍സര്‍ വന്നിട്ട്. അസുഖം ബാധിച്ചിട്ടും ഇങ്ങനെയെരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ഞാന്‍. ചെയ്ത പുണ്യകര്‍മങ്ങളുടെ ഫലമാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കീമോ ചെയ്ത ശേഷം ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ് ഭാര്യ. അന്നൊരു വാക്ക് പോലും പറഞ്ഞില്ല. ചാവാന്‍ കിടക്കുന്ന അങ്ങേരെ ഞാനെന്തിനാ കാണുന്നെ എന്നാണ് അവര്‍ ജോലിക്കാരിയോട് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ മാനസികമായി ഐക്യം ഇല്ലായിരുന്നു. ഞാന്‍ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണുപിടിയനാണ് എന്നെല്ലാം പറഞ്ഞ് മകളുടെ മനസ് മാറ്റി. ഒരമ്മ മകളോട് ഇങ്ങനെ പറഞ്ഞാല്‍ അവര്‍ ഉറപ്പായും ഇത് വിശ്വസിക്കും. ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ വിളിച്ചാല്‍ പോലും മകള്‍ ഫോണെടുക്കാറില്ല. വളരെ ദുഃഖമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ അതേപ്പറ്റി ചിന്തിക്കാറില്ല. ആ പേജ് ഞാന്‍ വലിച്ചുകീറി.
ഒറ്റപ്പെടല്‍ അനുഭവപ്പെട്ടപ്പോഴാണ് ഗാന്ധിഭവനില്‍ പോയത്. പലരും ചോദിച്ച് കാശുള്ള നിങ്ങളെന്തിനാ ഇവിടെ വന്ന് കിടക്കുന്നതെന്ന്. അന്നെനിക്ക് പെന്‍ഷന്‍ മാത്രമേ ഉള്ളു. കാശ് മുഴുവന്‍ പലരും പറ്റിച്ചുകൊണ്ട് പോയി. ആറ് മാസത്തോളം അവിടെ താമസിച്ചു. അവിടെ ഉള്ളവരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് അത്രയും പ്രശ്നമില്ലല്ലോ എന്ന് തോന്നിപ്പോകും.'

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026