l o a d i n g

ഇന്ത്യ

ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍

Thumbnail
Publisher By     Staff Reporter
October 8, 2026

ന്യൂഡല്‍ഹി: തായ്‌ലന്‍ഡിലെ ക്രാബിയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ യാത്രക്കാരുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. യാത്രക്കാര്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ ഇടനാഴിയിലൂടെ കറങ്ങിനടക്കുകയും പരസ്പരം ഭക്ഷണം കൈമാറുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തെ തുടര്‍ന്ന് വിമാനം ലോക്കല്‍ ട്രെയിന്‍ പോലെയായി എന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.
ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നീരജ് പ്രിയങ്ക ചൗധരി പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍. വിമാനത്തിന്റെ മുന്‍ഭാഗത്തെ ഏതാനും നിരകളില്‍ ഇരുന്ന യാത്രക്കാര്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റ് പിന്നിലുള്ളവരുമായി സംസാരിക്കുന്നതും ഇടനാഴിയിലൂടെ സഞ്ചരിക്കുന്നതും പരസ്പരം ഭക്ഷണം കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാന്‍ രണ്ട് കാബിന്‍ ക്രൂ അംഗങ്ങള്‍ പലതവണ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ചിലര്‍ സംസാരിക്കുകയും ഭക്ഷണം കൈമാറുകയും ചെയ്‌തെന്നാണ് വീഡിയോ പങ്കുവെച്ച യാത്രക്കാരന്റെ ആരോപണം.
ആദ്യ അഞ്ച് നിരകളിലുണ്ടായിരുന്ന ഒരു സംഘം ഉച്ചത്തില്‍ സംസാരിക്കുകയും ഭക്ഷണം കൈമാറുകയും കാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് അവഗണിക്കുകയും ചെയ്തുവെന്നാണ വിമാനത്തിനുള്ളിലെ കാഴ്ചയെക്കുറിച്ച് നീരജ് സമൂഹമാധ്യമത്തില്‍ എഴുതിയത്്. ഇതുമൂലം സമീപത്തെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് വിമാനം പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോകുകയും സീറ്റ് ബെല്‍റ്റ് നിര്‍ദേശം പ്രാബല്യത്തിലുണ്ടാവുകയും ചെയ്ത സമയത്താണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. സീറ്റ് ബെല്‍റ്റ് ലൈറ്റ് തെളിഞ്ഞതിനാല്‍ ദയവായി ഇരിക്കൂ എന്ന് കാബിന്‍ ക്രൂ ആവശ്യപ്പെട്ടിട്ടും യാത്രക്കാര്‍ അവഗണിച്ചു.
വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ആവര്‍ത്തിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചിലരുടെ അഭിപ്രായം.
സംഭവത്തെക്കുറിച്ചോ യാത്രക്കാരന്റെ ആരോപണങ്ങളെക്കുറിച്ചോ ഇന്‍ഡിഗോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026