l o a d i n g

കായികം

ഇന്ത്യ-ബ്രസീല്‍ ഫ്രന്റ്‌ലി: മിനിറ്റുകള്‍ക്കകം ടിക്കറ്റ് കാലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദ മത്സരങ്ങളിലൊന്നായ ഇന്ത്യ-ബ്രസീല്‍ പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കകം വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം എന്നറിയപ്പെടുന്ന വിവേകാനന്ദ യുവ ഭാരതി ക്രിരംഗനിലാണ് മത്സരം നടക്കുന്നത്.
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതോടെ ആയിരക്കണക്കിന് ആരാധകര്‍ ഒരേസമയം ടിക്കറ്റിനായി ശ്രമിച്ചതിനാല്‍ ഐ.പി.എല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വലിയ വെര്‍ച്വല്‍ ക്യൂ രൂപപ്പെട്ടു. 999 രൂപ മുതല്‍ 5,000 രൂപ വരെയുള്ള സാധാരണ ടിക്കറ്റ് വിഭാഗങ്ങള്‍ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ വിറ്റഴിഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ താഴ്ന്ന നിരക്കിലുള്ള എല്ലാ ടിക്കറ്റുകളും ലഭ്യമല്ലാതായി.
999 രൂപ, 2,000 രൂപ, 2,500 രൂപ, 3,500 രൂപ, 4,500 രൂപ, 6,000 രൂപ, 7,000 രൂപ, 9,000 രൂപ, 15,000 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍. 10,000 മുതല്‍ 15,000 രൂപ വരെ വിലയുള്ള വി.ഐ.പി. ടിക്കറ്റുകള്‍ക്കും വലിയ ഡിമാന്റായിരുന്നു.
'ഡിസ്ട്രിക്ട്' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ടിക്കറ്റ് വില്‍പ്പന നടന്നത്. കൗണ്ടര്‍ വില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഡിജിറ്റല്‍ എന്‍ട്രി പാസുകളായിരിക്കും നല്‍കുക.
ഏകദേശം 85,000 പേര്‍ക്ക് ഇരിക്കാവുന്ന സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ 70 ശതമാനത്തോളം സീറ്റുകളാണ് ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്കായി മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യയില്‍ മത്സരം കളിക്കാനെത്തുന്നതാണ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നത്.
ഫിഫ റാങ്കിങ്ങില്‍ 138ാം സ്ഥാനത്തുള്ള ഇന്ത്യ, അഞ്ചുതവണ ലോക ചാമ്പ്യന്‍മാരായും നിലവില്‍ അഞ്ചാം റാങ്കുകാരുമായ ബ്രസീലിനെയാണ് നേരിടുക. ഗുര്‍പ്രീത് സിങ് സന്ധു, അന്‍വര്‍ അലി, റയാന്‍ വില്യംസ്, മന്‍വീര്‍ സിങ് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ടാകും. പരിക്ക് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, എന്‍ഡ്രിക് തുടങ്ങിയ സൂപ്പര്‍താരങ്ങളുമായി ശക്തമായ ടീമിനെ ബ്രസീല്‍ അണിനിരത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഫുട്‌ബോളിന് ലോകോത്തര ടീമിനെതിരെ കഴിവ് തെളിയിക്കാനുള്ള അപൂര്‍വ അവസരമായാണ് ഈ മത്സരം വിലയിരുത്തപ്പെടുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026