l o a d i n g

ഗൾഫ്

കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളില്‍ വന്‍ നാശം, ബഹ്‌റൈനില്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റു, ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2026

ദുബായ്: മിഡില്‍ ഈസ്റ്റില്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നു. അമേരിക്ക ഇറാനിലെ വിവിധ നഗരങ്ങളില്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന് പിന്നാലെ, തിരിച്ചടിയെന്നോണം ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസങ്ങള്‍.

കുവൈറ്റ് വ്യോമപരിധിയില്‍ ശത്രുതാപരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. അപ്രതീക്ഷിത ആക്രമണത്തെത്തുടര്‍ന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപരിധി താല്‍ക്കാലികമായി അടച്ചുപൂട്ടുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ വ്യോമയാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

ബഹ്റൈനില്‍ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും, അവയുടെ അവശിഷ്ടങ്ങള്‍ വീണ് ഹമദ് സിറ്റിയിലും തലസ്ഥാനമായ മനാമയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ 11 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ബഹ്റൈന്‍ അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജോര്‍ദാനിലെ യുഎസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ജോര്‍ദാനിലെ അല്‍-അസ്റഖ് എയര്‍ ബേസിനു നേരെ 12 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടെന്നും അവിടെയുള്ള സൈനിക സൗകര്യങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായും ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. എന്നാല്‍, ഇറാന്‍ വിക്ഷേപിച്ച 20-ഓളം മിസൈലുകള്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ജോര്‍ദാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസമായി നിലനിന്നിരുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ ഈ ആഴ്ചയിലെ സംഭവവികാസങ്ങളോടെ പൂര്‍ണ്ണമായും തകര്‍ന്നു. തിങ്കളാഴ്ച ഇറാനും ഇസ്രായേലും പരസ്പരം ആക്രമിച്ചിരുന്നു. അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായി അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇറാന്‍ ജോര്‍ദാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി തിരിച്ചടിച്ചത്.

ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ സൈനിക നടപടി ഇറാന്‍ നടത്തിയതായി അവകാശപ്പെട്ടെങ്കിലും അമേരിക്ക അത് നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇതിലൂടെ കടന്നുപോകുന്ന ഏത് കപ്പലുകളെയും ആക്രമിക്കുമെന്നും ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഉടന്‍ കരാര്‍ ഒപ്പിടുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026