l o a d i n g

ഗൾഫ്

'നിങ്ങള്‍ക്ക് ഭ്രാന്താണോ?' നെതന്യാഹൂവിനോട് ഫോണില്‍ കയര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ്

Thumbnail

വാഷിംഗ്ടണ്‍: ഹിസ്ബുള്ളയുമായി അടിയന്തരമായി വെടിനിര്‍ത്തലിന് തയാറാകണമെന്ന ആവശ്യത്തോട് സഹകരിക്കാത്ത ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹൂവിനെതിരെ ഫോണ്‍ കോളില്‍ രൂക്ഷമായി പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ തിങ്കളാഴ്ച ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് അതീവ ക്രുദ്ധനായാണ് സംസാരിച്ചതെന്ന് പ്രമുഖ വാര്‍ത്താ മാധ്യമമായ 'അക്‌സിയോസ്' (Axios) റിപ്പോര്‍ട്ട് ചെയ്തു.

തീര്‍ത്തും മോശം പദപ്രയോഗങ്ങള്‍ നിറഞ്ഞതായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 'നിങ്ങള്‍ക്ക് ഭ്രാന്താണോ? ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ. ഞാന്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ്. ഇപ്പോള്‍ എല്ലാവരും നിങ്ങളെ വെറുക്കുന്നു. ഈ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ കാരണം ലോകം മുഴുവന്‍ ഇസ്രായേലിനെ വെറുക്കുകയാണ്,' എന്ന് ട്രംപ് നെതന്യാഹൂവിനോട് പറഞ്ഞതായി ഒരു യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭാഷണത്തിനിടയില്‍ കടുത്ത ദേഷ്യത്തിലായിരുന്ന ട്രംപ്, 'നിങ്ങള്‍ ഈ കാണിച്ചുകൂട്ടുന്നത് എന്താണ്?' എന്ന് നെതന്യാഹൂവിനോട് ഉച്ചത്തില്‍ ചോദിച്ചതായും മറ്റൊരു സ്രോതസ്സ് വെളിപ്പെടുത്തി. താന്‍ നല്‍കിയ പിന്തുണയോട് ഇസ്രായേല്‍ പ്രധാനമന്ത്രി നന്ദികേടാണ് കാണിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

ഹിസ്ബുള്ളയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് അമേരിക്ക അംഗീകരിക്കുമ്പോഴും, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം ലെബനനില്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ അതിരുകടന്നതാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിനായി വാഷിംഗ്ടണ്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇസ്രായേലിന്റെ ഈ നീക്കം തിരിച്ചടിയാകുമെന്ന് യു.എസ് ഭയപ്പെടുന്നു. ലെബനനില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ മാത്രമേ കരാറുമായി സഹകരിക്കൂ എന്ന നിലപാടിലാണ് ഇറാന്‍.

അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹൂവിന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് മാപ്പ് നല്‍കണമെന്ന് ട്രംപ് മുന്‍പ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. താന്‍ ഇടപെട്ടാണ് നെതന്യാഹൂവിനെ ജയിലില്‍ പോകാതെ സംരക്ഷിച്ചതെന്ന കാര്യവും ട്രംപ് ഈ കോളില്‍ ഓര്‍മ്മിപ്പിച്ചതായാണ് വിവരം.

വാര്‍ത്ത നിഷേധിച്ച് ട്രംപിന്റെ കുറിപ്പ്; സമ്മിശ്ര പ്രതികരണങ്ങള്‍

വിഷയത്തില്‍ പ്രതികരിക്കാന്‍ നെതന്യാഹൂവിന്റെ ഓഫീസ് തയ്യാറായിട്ടില്ല. എന്നാല്‍, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി ട്രംപ് രംഗത്തെത്തി. 'പ്രധാനമന്ത്രി ബിബി (നെതന്യാഹൂ) യുമായി വളരെ ഫലപ്രദമായ ചര്‍ച്ചയാണ് നടത്തിയത്. ബെയ്‌റൂട്ടിലേക്ക് ഇസ്രായേല്‍ സൈന്യത്തെ അയക്കില്ല. അങ്ങോട്ട് പുറപ്പെട്ട സൈന്യത്തെ തിരികെ വിളിച്ചിട്ടുണ്ട്. സൈന്യത്തെ തിരിച്ചവിളിച്ചതിന് ബിബിക്ക് നന്ദി,' എന്ന് ട്രംപ് കുറിച്ചു.

ബെയ്‌റൂട്ട് ലക്ഷ്യമാക്കി വന്‍ ആക്രമണത്തിനായിരുന്നു ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ബെയ്‌റൂട്ടിലേക്ക് സൈന്യത്തെ അയക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇതിനുപുറമെ, നയതന്ത്ര പ്രതിനിധികള്‍ വഴി താന്‍ ഹിസ്ബുള്ളയുമായും ചര്‍ച്ച നടത്തിയെന്നും പരസ്പരമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തെ ലക്ഷ്യമിടുന്നത് നിര്‍ത്താന്‍ ഹിസ്ബുള്ള തയ്യാറായതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹിസ്ബുള്ളയിലെ ഏത് നേതാക്കളുമായാണ് ആശയവിനിമയം നടത്തിയത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയുമായും ട്രംപുമായും തനിക്ക് ശക്തമായ ബന്ധമാണുള്ളതെന്ന് നെതന്യാഹൂ എപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും, നെതന്യാഹൂവിന്റെ നിലപാടുകളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ സെപ്റ്റംബറിലും നെതന്യാഹൂ തന്നെ ചതിക്കുകയാണെന്ന് ട്രംപ് തന്റെ അടുത്ത അനുയായികളോട് പരാതിപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest News

യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
June 15, 2026
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
June 14, 2026
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
 ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
June 14, 2026
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
June 14, 2026
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
June 14, 2026