l o a d i n g

കേരള

അഞ്ച് ജില്ലകളില്‍ പുതിയ ഡി.സി.സി അധ്യക്ഷന്മാര്‍ വരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2026

കൊച്ചി: മത്സരിച്ച ഏഴ് ഡി.സി.സി അധ്യക്ഷന്മാരില്‍ രണ്ടുപേരൊഴികെ ജയിച്ച സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ കോണ്‍ഗ്രസിന് അധ്യക്ഷ പദത്തില്‍ പുതിയ ആളുകള്‍ വരും. സാമുദായിക സമവാക്യങ്ങളും സംസ്ഥാനത്തെ പുതിയ നേതൃത്വത്തിന്റെ കൂടി താത്പര്യം അനുസരിച്ചാകും ആരൊക്കെയെന്ന തീരുമാനം വരുക. മുഖ്യമന്ത്രിയേയും അത് കഴിഞ്ഞ് മന്ത്രിമാര്‍ ആരൊക്കെ വകുപ്പ് വിഭജനം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാകും പാര്‍ട്ടി പുന:സംഘടന വരുക.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരായ എന്‍. ശക്തന്‍, സതീഷ് കൊച്ചുപറമ്പില്‍, നാട്ടകം സുരേഷ്, മുഹമ്മദ് ഷിയാസ്, എ. തങ്കപ്പന്‍, വി.എസ് ജോയ്, കെ. പ്രവീണ്‍കുമാര്‍ എന്നിവരാണ് മത്സരിച്ചത്. ഇതില്‍ ശക്തന്‍ (നെയ്യാറ്റിന്‍കര), നാട്ടകം സുരേഷ് (ഏറ്റുമാനൂര്‍), മുഹമ്മദ് ഷിയാസ് (കൊച്ചി), വി.എസ്. ജോയ് (മലപ്പുറം), കെ. പ്രവീണ്‍കുമാര്‍ (കൊയിലാണ്ടി) എന്നിവര്‍ ജയിച്ചു.

പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്ന് മത്സരിച്ച എ. തങ്കപ്പന്‍, എല്‍ഡിഎഫിന്റെ കെ. പ്രേമനോടും പത്തനംതിട്ടയിലെ കോന്നിയില്‍നിന്ന് ജനവിധി തേടിയ സതീഷ് കൊച്ചുപറമ്പില്‍, എല്‍ഡിഎഫിന്റെ കെ.യു. ജനീഷ് കുമാറിനോടുമാണ് പരാജയപ്പെട്ടത്.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026