l o a d i n g

കേരള

കേരളത്തില്‍ ചരിത്രം കുറിച്ച് ബി.ജെ.പിക്ക് മൂന്ന് നിയമസഭാ സീറ്റുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പുതിയ യുഗപ്പിറവി കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടി. തലസ്ഥാനത്തെ നിര്‍ണ്ണായക മണ്ഡലങ്ങളായ നേമവും കഴക്കൂട്ടവും പിടിച്ചെടുത്ത ബി.ജെ.പി, കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും അട്ടിമറി വിജയം കരസ്ഥമാക്കി. ഇതാദ്യമായാണ് കേരള നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങള്‍ ഉണ്ടാകുന്നത്.

കേരളം ഉറ്റുനോക്കിയ നേമത്ത് മന്ത്രി വി. ശിവന്‍കുട്ടിയെ അട്ടിമറിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിജയക്കൊടി പാറിച്ചത്. 4165 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖര്‍ നിയമസഭയിലെത്തുന്നത്. 2021-ല്‍ നഷ്ടപ്പെട്ട ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റ് ഇതോടെ പാര്‍ട്ടി തിരിച്ചുപിടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ബി.ജെ.പിയുടെ ശക്തമായ അടിത്തറയും രാജീവ് ചന്ദ്രശേഖറിന് തുണയായി.

തീപാറുന്ന പോരാട്ടം നടന്ന കഴക്കൂട്ടം മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബി.ജെ.പിക്ക് വേണ്ടി വിജയം കൊയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ 428 വോട്ടുകള്‍ക്കാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്. അവസാന റൗണ്ടുകളില്‍ കൈപ്പിടിയിലൊതുക്കിയ 46,564 വോട്ടുകളോടെ മുരളീധരന്‍ കഴക്കൂട്ടത്തിന്റെ അമരത്തെത്തി.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബി.ബി. ഗോപകുമാറിലൂടെ ബി.ജെ.പി ചരിത്രപരമായ മുന്നേറ്റം നടത്തി. നാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഗോപകുമാര്‍ വിജയിച്ചത്. സി.പി.ഐയുടെ കുത്തക മണ്ഡലമായിരുന്ന ചാത്തന്നൂരില്‍ താമര വിരിഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026