l o a d i n g

വേള്‍ഡ്

ട്രംപിന് നേരെ വധശ്രമം: പ്രതിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026


വാഷിംഗ്ടണ്‍: കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച തോക്കുധാരി കോള്‍ തോമസ് അലനെതിരെ (31) വധശ്രമത്തിന് കേസെടുത്തു. റൈഫിള്‍, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍, മൂന്ന് കത്തികള്‍ എന്നിവയുമായാണ് പ്രതി ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതി വെടിയുതിര്‍ത്തുവെങ്കിലും കയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി. ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്ന സംരക്ഷണ കവചങ്ങള്‍ കാരണം ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപിനെയും പ്രഥമ വനിതയെയും വൈസ് പ്രസിഡന്റിനെയും ഉടന്‍ തന്നെ ഹാളില്‍ നിന്ന് ഒഴിപ്പിച്ചു. രണ്ട് വര്‍ഷത്തിനിടെ ട്രംപിന് നേരെ നടക്കുന്ന മൂന്നാമത്തെ വധശ്രമമാണിതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ലോസ് ഏഞ്ചല്‍സില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് പ്രതി വാഷിംഗ്ടണില്‍ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. നിരീക്ഷണം ഒഴിവാക്കാനാണ് ഇയാള്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തത്. പ്രതിക്കെതിരെ തോക്ക് കൈവശം വെച്ചതിനും വധശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റം തെളിയുകയാണെങ്കില്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ പ്രതിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് 2024-ല്‍ പെന്‍സില്‍വേനിയയിലെ പ്രചാരണ റാലിക്കിടെയും വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് കോഴ്‌സിന് സമീപവും ട്രംപിന് നേരെ വധശ്രമങ്ങള്‍ നടന്നിരുന്നു.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026