l o a d i n g

വേള്‍ഡ്

വൈറ്റ് ഹൗസ് ഡിന്നറിനിടെ ട്രംപിന് നേരെ വധശ്രമം; അക്രമി പിടിയില്‍, സംഭവത്തെ മോദി അപലപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2026

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. വാഷിംഗ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ (WHCA) ഡിന്നറിനിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. അക്രമി കസ്റ്റഡിയിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പ്രമുഖ മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും ഭരണാധികാരികളും പങ്കെടുത്ത ചടങ്ങിനിടെ ഹാളിന് തൊട്ടുപുറത്തുള്ള സുരക്ഷാ പരിശോധനാ കേന്ദ്രത്തില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചു മുതല്‍ എട്ടു തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമിയെ തടയാന്‍ ശ്രമിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തന്നെ ലക്ഷ്യം വെച്ചെത്തിയ 'കൊലയാളി'യാണ് അക്രമിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ ടോമാസ് അലന്‍ (31) ആണ് പിടിയിലായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇയാള്‍ ഒറ്റയ്ക്കാണ് എത്തിയതെന്നും കയ്യില്‍ തോക്കുകളും കത്തികളും ഉള്‍പ്പെടെ മാരകായുധങ്ങള്‍ കരുതിയിരുന്നതായും ട്രംപ് വെളിപ്പെടുത്തി.

അക്രമി സുരക്ഷാ വേലികള്‍ മറികടന്ന് അതിവേഗം മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും എന്നാല്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ച സീക്രട്ട് സര്‍വീസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. അക്രമിയുടെ ദൃശ്യങ്ങള്‍ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു.

ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

സംഭവത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അപലപിച്ചു. 'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല' എന്ന് എക്‌സിലൂടെ (ട്വിറ്റര്‍) പ്രതികരിച്ച മോദി, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശ്വാസം രേഖപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.

അക്രമിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് എഫ്.ബി.ഐ അറിയിച്ചു. ഇറാന്‍ യുദ്ധവുമായി ഇതിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് 'അങ്ങനെ കരുതുന്നില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഫോട്ടോ: വെടിവെച്ച അക്രമിയെ പോലീസ് കീഴടക്കിയപ്പോള്‍.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026