l o a d i n g

സാംസ്കാരികം

മലയാളി സമാജം 'സാഹിതീയം' പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2026

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ 'സാഹിതീയം' പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ എഴുതിയ ജനപ്രിയ നോവല്‍ 'മാമ ആഫ്രിക്ക', ബെന്യാമിന്‍ രചിച്ച വേറിട്ട വായനാനുഭവം പകരുന്ന 'മള്‍ബറി, എന്നോട് നിന്റെ സോര്‍ബയെക്കുറിച്ച് പറയൂ' എന്നീ പുസ്തകങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സമാജം നിര്‍വാഹകസമിതിയംഗം ഹമീദ് കാണിച്ചാട്ടില്‍ 'മാമ ആഫ്രിക്ക'യും, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മഞ്ജുഷ ലജിത്ത് 'മള്‍ബറി, എന്നോട് നിന്റെ സോര്‍ബയെക്കുറിച്ച് പറയൂ' എന്ന പുസ്തകവും അവതരിപ്പിച്ചു.

പൂര്‍ണ്ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'മാമ ആഫ്രിക്ക', വര്‍ഷങ്ങള്‍ക്കു മുന്‍പ് റെയില്‍വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് പോയ പണിക്കര്‍ എന്ന എഞ്ചിനീയറുടെ കൊച്ചുമകളായ താരാ വിശ്വനാഥിലൂടെയാണ് ഇതള്‍വിരിയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ ഈദി അമീന്‍ എന്ന ഏകാധിപതിയുടെ കാലഘട്ടത്തിലാണ് നോവല്‍ നടക്കുന്നത്. അധികാരശക്തികള്‍ക്കു മുന്നില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. കുടിയേറ്റ പശ്ചാത്തലമുള്ള നോവല്‍ എന്നതിനപ്പുറം ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രകൃതി, രാഷ്ട്രീയം, ഗോത്രങ്ങള്‍, ആചാരങ്ങള്‍, മിത്തുകള്‍ തുടങ്ങി പല തലങ്ങളെ സ്പര്‍ശിക്കാന്‍ ഈ രചനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ഹമീദ് കാണിച്ചാട്ടില്‍ അഭിപ്രായപ്പെട്ടു. ഭാവനയും യാഥാര്‍ഥ്യവും മിഥ്യാബോധങ്ങളും കൂടിക്കലര്‍ന്ന രചനാശൈലിയിലൂടെ വായനക്കാരെ പുതുവഴികളിലൂടെ സഞ്ചരിപ്പിക്കുന്ന രീതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു കാലഘട്ടങ്ങളില്‍, ഏറെ വ്യത്യസ്തമായ രണ്ടു ഭൂമികകളില്‍ ജീവിച്ചിരുന്ന ഷെല്‍വിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കസാന്‍സാക്കിസിന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന മനോഹരമായ നോവലാണ് 'മള്‍ബറി, എന്നോട് നിന്റെ സോര്‍ബയെക്കുറിച്ച് പറയൂ'. ഒരു നോവലെന്നോ ജീവചരിത്രമെന്നോ വേര്‍തിരിച്ചു പറയാനാകാത്തവിധം രണ്ടും കെട്ടുപിണഞ്ഞുകിടക്കുന്ന പുസ്തകമാണിതെന്ന് മഞ്ജുഷ ലജിത്ത് അഭിപ്രായപ്പെട്ടു. കഥാപാത്രങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കുറിപ്പുകളും കത്തുകളും ഇതിന് സാക്ഷ്യം നല്‍കുന്നു. ഷെല്‍വിയിലൂടെ എഴുത്തുകാരന്‍ സാക്കിസിലേക്ക് എത്തുന്നതിനൊപ്പം, കസാന്‍സാക്കിസിന്റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കഥാപാത്രം സോര്‍ബയിലൂടെയും നോവല്‍ കടന്നുപോകുന്നു. പുസ്തകങ്ങള്‍ക്കായി ജീവിച്ച് അകാലത്തില്‍ വിടപറഞ്ഞ ഷെല്‍വിയുടെയും, അയാളുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളില്‍ ഒപ്പമുണ്ടായിരുന്ന ഡെയ്സിയുടെയും ജീവിതത്തെ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

എഴുത്തുകാരായ ഡോ. ടെസ്സി റോണി, സജിത്ത് രാമകൃഷ്ണന്‍, ലതികാ പ്രസാദ്, സയ്യിദ് ഹമദാനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹുസൈന്‍ ചമ്പോളില്‍ മോഡറേറ്ററായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സൗദി മലയാളി സമാജത്തിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കബീര്‍ കൊണ്ടോട്ടിയുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മലയാളി സമാജം ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രവാസി എഴുത്തുകാരി ലസീന നൗഷാദിന്റെ 'ഫ്‌ലോട്ടില്ല' എന്ന കവിതാസമാഹാരത്തിന്റെ സൗദിതല പ്രകാശനം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എ.എം. ഹാരിസ്, എഴുത്തുകാരിയും അധ്യാപികയുമായ ജ്യോത്സ്‌ന രഞ്ജിത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. സമാജം നിര്‍വാഹകസമിതിയംഗങ്ങളായ നജ്മുസമാന്‍ കുളങ്ങരതൊടി, ബിനു പുരുഷോത്തമന്‍, ഉണ്ണിക്കൃഷ്ണന്‍, ഹുസ്‌ന ആസിഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സാലു മാഷ്, മോഹന്‍ വസുധ, ജോയ് തോമസ്, ഇഖ്ബാല്‍ വെളിയങ്കോട്, ഷാക്കിറ ഹുസൈന്‍, സമദ് കൂടല്ലൂര്‍, ഫസീല ഹസ്സന്‍, മുഹമ്മദ് നജീബ്, ശ്രീജിത്ത്, ഗായത്രി ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026