l o a d i n g

വേള്‍ഡ്

യു.ഡി.എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം; 100 സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് വി.ഡി. സതീശന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ന്യൂയോര്‍ക്ക്: നിര്‍ണ്ണായകമായ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കാമ്പയിന്‍ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ യൂറോപ്പില്‍ നിന്നും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണമാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ 140 മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവാസികള്‍ ഒത്തൊരുമിക്കണമെന്നും, സാധിക്കുന്നവര്‍ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നൂറു സീറ്റുമായി അധികാരത്തിലേറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആന്റോ ആന്റണി എം.പി., ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍, റോജി എം. ജോണ്‍ എം.എല്‍.എ., റീന ദേവി കുഞ്ഞമ്മ തുടങ്ങിയ പ്രമുഖ നേതാക്കളും ഐ.ഒ.സി. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനിരുദ്ധ് മാത്തായി (ദുബായ്), വേള്‍ഡ് കെ.എം.സി.സി. ട്രഷറര്‍ യു.എ. നസീര്‍ (ന്യൂയോര്‍ക്ക്) തുടങ്ങിയവരും സംസാരിച്ചു.

യു.ഡി.എഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍മാരായ ടോമി തൊണ്ടംകുഴി, ബോബിന്‍ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. നിലവിലെ ഭരണത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ജനകീയ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുമാണ് നേതാക്കള്‍ സംസാരിച്ചത്.

ഐ.ഒ.സി. യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, സ്വിറ്റ്‌സര്‍ലന്‍ഡ് നാഷണല്‍ പ്രസിഡന്റ് ജോയ് കൊച്ചാട്ട്, കെ.എം.സി.സി. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളായ ഡോ. മുഹമ്മദ് അലി കൂനാരി, അസീസ്, എം.എ. ജവാദ്, മുഹമ്മദ് കോട്ടക്കല്‍ എന്നിവരും യു.കെ. കേരള ചാപ്റ്റര്‍ പ്രസിഡന്റുമാരായ ഷൈനു ക്ലെയര്‍ മാത്യൂസ്, സുജു കെ. ഡാനിയേല്‍, അയര്‍ലണ്ട് കേരള ചാപ്റ്റര്‍ പ്രസിഡന്റ് സാഞ്ചോ മുളവരിക്കല്‍, കെ.എം.സി.സി. അയര്‍ലണ്ട് നേതാക്കളായ ഫവാസ്, ഷഫീഖ്, പ്രവാസി കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രതിനിധി ബോസ്, മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കാനും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കാനും തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ സണ്ണി ജോസഫ് അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026