l o a d i n g

ബിസിനസ്

സൗദിയില്‍ ഹോട്ടല്‍ ശൃംഖലയൊരുക്കാന്‍ 100 കോടി ഡോളറിന്റെ കരാര്‍; 2029-ഓടെ 50 അത്യാധുനിക ഹോട്ടലുകള്‍ ഉയരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

മയാമി: സൗദി അറേബ്യയിലുടനീളം 50 അന്താരാഷ്ട്ര ബിസിനസ് ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിനായി 100 കോടി ഡോളറിന്റെ (ഏകദേശം 8300 കോടി രൂപ) ബൃഹദ് പദ്ധതി പ്രഖ്യാപിച്ചു. മയാമിയില്‍ നടന്ന 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' (FII) വാര്‍ഷിക സമ്മേളനത്തിലാണ് 'അയാര' (AYARA) എന്ന പേരില്‍ പുതിയ ഹോസ്പിറ്റാലിറ്റി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായുള്ള 'പട്ടേല്‍ ഫാമിലി ഓഫീസും' സൗദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ 'അബ്ദുല്‍ ഹാദി എ. അല്‍ ഖഹ്താനി ആന്‍ഡ് സണ്‍സും' ചേര്‍ന്നാണ് ഈ സംയുക്ത സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

2029-ഓടെ സൗദി അറേബ്യയിലുടനീളം 50 അന്താരാഷ്ട്ര ബ്രാന്‍ഡഡ് ബിസിനസ് ഹോട്ടലുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ നിയോം (Neom), ചെങ്കടല്‍ മേഖല (Red Sea Region) എന്നിവിടങ്ങളിലായി 5,000 മുതല്‍ 7,000 വരെ മുറികള്‍ ലഭ്യമാക്കും. കോര്‍പ്പറേറ്റ് യാത്രക്കാര്‍, കണ്‍സള്‍ട്ടന്റുകള്‍, വിവിധ കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള താമസം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സൗദി അറേബ്യ ലോകത്തിന് മുന്നില്‍ വാതിലുകള്‍ തുറക്കുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് പട്ടേല്‍ ഫാമിലി ഓഫീസ് വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി നാരായണന്‍ പറഞ്ഞു. ആഗോള വൈദഗ്ധ്യവും പ്രാദേശികമായ നടപ്പാക്കല്‍ രീതിയും ഒത്തുചേരുന്ന 'അയാര' പ്ലാറ്റ്ഫോം രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് അല്‍ ഖഹ്താനി ആന്‍ഡ് സണ്‍സ് സി.ഇ.ഒ അബ്ദുല്‍ മാലിക് താരിഖ് അല്‍ ഖഹ്താനിയും വ്യക്തമാക്കി.

കുറഞ്ഞ ചിലവിലും വേഗത്തിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അത്യാധുനികമായ 'മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍' രീതിയാണ് ഈ പദ്ധതിക്കായി സ്വീകരിക്കുന്നത്. ആശയങ്ങള്‍ പങ്കുവെക്കാനും പുതിയ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുമുള്ള വേദിയാണ് എഫ്.ഐ.ഐ എന്ന് ചെയര്‍മാന്‍ റിച്ചാര്‍ഡ് ആറ്റിയാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026