l o a d i n g

കായികം

അഷ്‌റഫ് തലപ്പുഴ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ മേള: ദാഹിയ എഫ്.സിക്ക് കിരീടം

Thumbnail
Publisher By     മുജീബ് കളത്തില്‍
March 24, 2026

ദമാം: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അല്‍ കോബാര്‍ എഫ്.സി സംഘടിപ്പിച്ച അഷ്‌റഫ് തലപ്പുഴ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ദാഹിയ എഫ്.സി കിരീടം ചൂടി. ദഹ്‌റാന്‍ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കറി ഹൗസ് എഫ്.സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദാഹിയ എഫ്.സി ജേതാക്കളായത്.

ദാഹിയ എഫ്.സിയിലെ സുഹൈലിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പറായി അനന്ദു (ദാഹിയ എഫ്.സി), ഡിഫന്‍ഡറായി ജസീല്‍ (കറി ഹൗസ്), ടോപ്പ് സ്‌കോററായി രോഹിത് (കറി ഹൗസ്) എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നിയാസ് സ്വന്തമാക്കി.

വിജയികള്‍ക്കുള്ള ട്രോഫി ടാഗ് ലേബല്‍സ് ജനറല്‍ മാനേജര്‍ ഇബ്രാഹിം ഖാനും റണ്ണേഴ്‌സിനുള്ള ട്രോഫി മുഹമ്മദ് മാസും സമ്മാനിച്ചു. സഫീര്‍ മണലൊടി, നാസര്‍ വെള്ളിയത്ത്, ഇക്ബാല്‍ ആനമങ്ങാട്, റഷീദ് മാനമാറി, ആഷി നെല്ലിക്കുന്ന്, ഫൈസല്‍ വട്ടാര, ഷബീര്‍ ആക്കോട്, സഹീര്‍ മജ്ദാല്‍, റാസിഖ് വള്ളിക്കുന്ന് എന്നിവര്‍ മറ്റ് ട്രോഫികള്‍ വിതരണം ചെയ്തു.

ശരീഫ് മാണൂര്‍, ഷംസീര്‍, ഷാനവാസ് വണ്ടൂര്‍, ഷൈജല്‍ വാണിയമ്പലം, അഫ്‌സല്‍, ഷുക്കൂര്‍, ഫാരി, മുബാരി, ഷഫീഖ്, സുബിന്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ റഹ്‌മാന്‍ വാണിയമ്പലം, നിസാര്‍ എടത്തനാട്ടുകര, നബീല്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഫോട്ടോ: അഷ്‌റഫ് തലപ്പുഴ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ കിരീടം നേടിയ ദാഹിയ എഫ്.സിക്ക് ഇബ്രാഹിം ഖാന്‍ ട്രോഫി സമ്മാനിക്കുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026