l o a d i n g

കേരള

കൊച്ചി വടുതലയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, നൊമ്പരമായി ആത്മഹത്യാക്കുറിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 21, 2026

കൊച്ചി: വടുതലയിലെ വാടകവീടിനുള്ളില്‍ തിരുവനന്തപുരം സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മക്കളെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്, ഭംഗിയായി കിടത്തി ഉറക്കിയ ശേഷമാണ് ഇവര്‍ ജീവിതം അവസാനിപ്പിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ ശ്രീകുമാരി (59), മകള്‍ അശ്വതി എസ്. നായര്‍ (37), അശ്വതിയുടെ മക്കളായ കാര്‍ണിവന്‍ (14), കീര്‍ത്തിവന്‍ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ വടുതല ഗ്രീന്‍ ഗാര്‍ഡനിലെ വീട്ടിലെത്തിയവര്‍ കണ്ടത് ഹൃദയഭേദകമായ ദൃശ്യങ്ങളാണ്. ഒരു മുറിയിലെ കട്ടിലില്‍ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച്, കണ്ണുകളില്‍ ഫാന്‍സി കൂളിങ് ഗ്ലാസ് വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍. മറ്റൊരു മുറിയില്‍ ഷെര്‍വാണി ധരിപ്പിച്ച് തറയില്‍ ഷാള്‍ വിരിച്ചാണ് 14 വയസ്സുകാരനെ കിടത്തിയിരുന്നത്. വീടിന്റെ ഹാളില്‍ അമ്മ ശ്രീകുമാരിയും മകള്‍ അശ്വതിയും തൂങ്ങിമരിച്ച നിലയിലായിരുന്നു.

അശ്വതിയുടെ ഭര്‍ത്താവ് കുറച്ചുനാള്‍ മുമ്പ് കരള്‍രോഗം ബാധിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ മരണത്തിന് ഉത്തരവാദി അശ്വതിയാണെന്ന് ആരോപിച്ച് കുടുംബത്തിനകത്തുണ്ടായ തര്‍ക്കങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് വീട്ടില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. 'ഞങ്ങളും ഭര്‍ത്താവിന്റെ അരികിലേക്ക് പോകുന്നു' എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.

രണ്ടുമാസത്തെ കരാറില്‍ ഫെബ്രുവരിയിലാണ് ഇവര്‍ വടുതലയിലെ ഈ വീട് വാടകയ്‌ക്കെടുത്തത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്റെ ചികിത്സയ്ക്കായാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. കരാര്‍ പ്രകാരം മാര്‍ച്ച് 20-ന് ഇവര്‍ വീട് ഒഴിയേണ്ടതായിരുന്നു.

ഇന്ന് രാവിലെ വീട്ടുടമയുടെ ബന്ധു എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കലിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജി, എസിപി സി. പ്രേമാനന്ദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026