l o a d i n g

കേരള

'ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ്' സുഭാഷിതം പ്രോഗ്രാമിന് ഉജ്ജ്വല സമാപ്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 20, 2026

കൊച്ചി: റമദാനിലെ പുലരികളെ അറിവുകൊണ്ട് ധന്യമാക്കി 'ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ്' സംഘടിപ്പിച്ച 'സുഭാഷിതം' പ്രോഗ്രാമിന് സമാപ്തി. 29 ദിവസം നീണ്ടുനിന്ന പരിപാടിയുടെ വൈന്‍ഡ് അപ്പ് സെഷന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെയാണ് സമാപിച്ചത്. പ്രോഗ്രാം ഡയറക്ടര്‍ ആന്‍സന വണ്ടൂര്‍, ചീഫ് കോഡിനേറ്റര്‍ സബീന കല്ലായി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പ്രസംഗ പരിശീലന കളരിയില്‍ നിന്നുള്ള 58 പ്രസംഗകരാണ് റമദാന്‍ അധിഷ്ഠിതമായ വിവിധ വിഷയങ്ങളില്‍ സുഭാഷിതം പ്രോഗ്രാമിലൂടെ സംസാരിച്ചത്. സമാപന സെഷന്റെ ഉദ്ഘാടനം ക്ലബ് ചെയര്‍മാന്‍ അബ്ദുന്നസീറിന്റെ സഹധര്‍മ്മിണിയും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിലെ കരുത്തുറ്റ സാന്നിധ്യവുമായ മറിയം ബീവി നിര്‍വഹിച്ചു.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് ജീവിതത്തിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും, അംഗങ്ങള്‍ക്കിടയിലെ സ്‌നേഹവും ഐക്യവും ഏറെ പ്രചോദനകരമാണെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കോഡിനേറ്റര്‍മാര്‍ക്കും സ്പീക്കര്‍മാര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് ചെയര്‍മാന്‍ അബ്ദുന്നസീര്‍ സംസാരിച്ചു. 'പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പഠനമാണ് കൂടുതല്‍ ഫലപ്രദം. അത്തരം പരിശീലന രീതിയാണ് ക്ലബ്ബിന്റെ മുഖമുദ്ര. ഇസ്ലാമിക പ്രബോധനം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ക്ലബ്ബില്‍ അംഗമാകാവുന്നതാണ്,' അദ്ദേഹം പറഞ്ഞു.

ചിട്ടയായ പരിശീലനത്തിലൂടെ ഓരോരുത്തരുടെയും കഴിവുകളെ തേച്ചുമിനുക്കാന്‍ സാധിക്കുമെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയ നിരവധി സഹോദരിമാരുടെ അനുഭവങ്ങള്‍ ഈ വേദിയില്‍ കേള്‍ക്കാന്‍ സാധിച്ചു എന്നത് വലിയ സന്തോഷം നല്‍കുന്നു. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം ജീവിതചര്യയാക്കാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ലഭിക്കുന്ന ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം,' അവര്‍ ആഹ്വാനം ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യക്തിത്വ വികസനത്തിന് ക്ലബ്ബിന്റെ പ്രവര്‍ത്തനം വലിയ ഗുണം ചെയ്യുന്നുണ്ടെന്ന് റിയാദ് ക്ലബ് ഡയറക്ടര്‍ ആഷിക് മഞ്ചേരി ആശംസ പ്രസംഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് അവലോകന സെഷന്‍ നടന്നു.

ലിംഗ-പ്രായ ഭേദമന്യേ സൗജന്യമായി പ്രസംഗ പരിശീലനം നല്‍കുന്ന ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഏതു സമയത്തും അംഗമാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനുമായി ബന്ധപ്പെടുക: ഫോണ്‍: 9847215565.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026