l o a d i n g

ഇന്ത്യ

യുഎസ് പൗരനും ആറ് യുക്രൈന്‍ സ്വദേശികളും എന്‍ഐഎ പിടിയില്‍

Thumbnail

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍നിന്ന് അമേരിക്കന്‍ പൗരനെയും ആറ് യുക്രൈന്‍ സ്വദേശികളെയും ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത, ലഖ്നൗ, ഡല്‍ഹി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയിരുന്നതെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയിട്ടുള്ളത്. മ്യാന്‍മറിലെ വിഘടനവാദി ഗ്രൂപ്പുകള്‍ക്ക് പരിശീലനവും ആയുധങ്ങളും നല്‍കാന്‍ സംഘം ശ്രമിച്ചതായി് കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കന്‍ പൗരനായ മാത്യു ആരോണ്‍ വാന്‍ഡിക് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ലഖ്നൗവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി മൂന്ന് വീതം യുക്രൈന്‍ പൗരന്മാരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

പെട്രോ ഹുര്‍ബ, താരാസ് സ്ലൈവിയാക്, ഇവാന്‍ സുക്മനോവ്‌സ്‌കി, മരിയന്‍ സ്റ്റെഫാന്‍കിവ്, മക്‌സിം ഹോണ്‍ചാരുക്, വിക്ടര്‍ കാമിന്‍സ്‌കി എന്നിവരാണ് അറസ്റ്റിലായ യുക്രൈന്‍ പൗരന്മാര്‍.

മാര്‍ച്ച് 13 വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ അറസ്റ്റുകള്‍ നടന്നത്. തുടര്‍ന്ന് മാര്‍ച്ച് 16-ന് ഇവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലുള്ള പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. പ്രതികളെ മാര്‍ച്ച് 27 വരെ 11 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ പ്രമോദ് കുമാര്‍ ദുബെ, അതുല്‍ സെഹ്ഗാള്‍ എന്നിവര്‍ ഹാജരായി എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. ഈ വിദേശികള്‍ സാധുവായ വിസയിലാണ് ഇന്ത്യയില്‍ പ്രവേശിച്ചതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ കേസിലാണ് നടപടിയെന്നാണ് സൂചന.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026