l o a d i n g

കേരള

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ വ്യാഴാഴ്ച വിധി പറയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

കൊല്ലം- ആശുപത്രിയില്‍ പരിശോധനക്ക് പോലീസ് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് 10-ന് പുലര്‍ച്ചെ 4.15-നാണ് ഡോ. വന്ദന ദാസിന് (23) കുത്തേറ്റത്. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരുന്നു.

അന്നു രാവിലെ 8.45-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു വന്ദന ദാസിന്റെ അന്ത്യം. അത്യാഹിത വിഭാഗത്തില്‍ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് കൊല്ലം കുടവട്ടൂര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് (46) ആണ് ഡോക്ടറെ കുത്തിക്കൊന്നത്. ഇയാളെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. അവരുടെ വീടുനിറയെ വന്ദനയുടെ ഓര്‍മ്മകള്‍ പേറുന്ന വസ്തുക്കളാണ്. പുസ്തകങ്ങളും പടങ്ങളും കളിപ്പാട്ടങ്ങളും വരെ. മരണം നടന്ന് രണ്ടുവര്‍ഷവും 10 മാസവും ഏഴു ദിവസവും ആകുമ്പോഴാണ് കേസില്‍ വിധി വരുന്നത്.

'ഡോക്ടര്‍ ജോലിസ്ഥലത്തുവെച്ച് പരിശോധനയ്ക്കെത്തിച്ചയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി കേള്‍ക്കാനായി ഞങ്ങള്‍ കോടതി മുറിയിലുണ്ടാകും.' - മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026