l o a d i n g

സാംസ്കാരികം

ഓസ്‌കാറില്‍ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' തരംഗം: ആറ് പുരസ്‌കാരങ്ങളുമായി പടയോട്ടം; ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ലൊസാഞ്ചലസ്: ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാര്‍ഡുകളില്‍ ലോക പ്രശസ്ത അമേരിക്കന്‍ സംവിധായകന്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' ആധിപത്യം ഉറപ്പിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ ആറ് പ്രധാന പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. റയാന്‍ കൂഗ്ലറുടെ 'സിന്നേഴ്‌സ്' നാല് പുരസ്‌കാരങ്ങളുമായി തൊട്ടുപിന്നാലെയുണ്ട്.

അക്കാദമി ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിക്കൊണ്ടാണ് 'സിന്നേഴ്‌സി'ന്റെ ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായും, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായും ഓട്ടം മാറി.

പ്രധാന പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍:

മികച്ച ചിത്രം: വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

മികച്ച സംവിധായകന്‍: പോള്‍ തോമസ് ആന്‍ഡേഴ്‌സന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)

മികച്ച നടന്‍: മൈക്കിള്‍ ബി. ജോര്‍ദന്‍ (ചിത്രം: സിന്നേഴ്‌സ്)

മികച്ച നടി: ജെസി ബക്ലി (ചിത്രം: ഹാംനെറ്റ്)

മികച്ച സഹനടന്‍: ഷോണ്‍ പെന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)

മികച്ച ചിത്രം, സംവിധായകന്‍ എന്നിവയ്ക്ക് പുറമെ എഡിറ്റിങ്, കാസ്റ്റിങ്, അവലംബിത തിരക്കഥ, മികച്ച സഹനടന്‍ എന്നീ വിഭാഗങ്ങളിലാണ് 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' ചിത്രം കരുത്തറിയിച്ചത്. എന്നാല്‍ സഹനടനുള്ള പുരസ്‌കാരം നേടിയെങ്കിലും ഷോണ്‍ പെന്‍ ചടങ്ങിനെത്തിയില്ല. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങില്‍ നിന്നും താരം നേരത്തെ വിട്ടുനിന്നിരുന്നു.

സിന്നേഴ്‌സ്: മികച്ച നടന്‍, ഛായാഗ്രഹണം, ഒറിജിനല്‍ സ്‌കോര്‍, തിരക്കഥ എന്നീ നാല് പുരസ്‌കാരങ്ങള്‍ നേടി.

ഫ്രാങ്കെന്‍സ്‌റ്റൈന്‍: മികച്ച കോസ്റ്റ്യൂം ഡിസൈന്‍, മേക്കപ്പ് എന്നീ സാങ്കേതിക വിഭാഗങ്ങളില്‍ നേട്ടം കൊയ്തു.

സെന്റിമെന്റല്‍ വാല്യു: നോര്‍വേയില്‍ നിന്നുള്ള ഈ ചിത്രം മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

സംഗീതം: കെ-പോപ്പ് വിഭാഗത്തില്‍ നിന്നുള്ള 'ഡീമന്‍ ഹണ്ടേഴ്‌സ്' മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം സ്വന്തമാക്കി ആരാധകരെ ആവേശത്തിലാക്കി.


Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026