l o a d i n g

കേരള

കേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ പൂട്ടലിന്റെ വക്കില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

കൊല്ലം: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതോടെ കേരളത്തിലും പാചകവാതക വിതരണം പ്രതിസന്ധിയില്‍. കൊല്ലം ജില്ലയില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ചെറുകിട ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

പ്രതിദിനം പത്തോളം സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന വലിയ ഹോട്ടലുകള്‍ മുതല്‍ ഒന്നോ രണ്ടോ സിലിണ്ടറുകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ വരെ ഒരുപോലെ പ്രതിസന്ധി നേരിടുകയാണ്. റമദാന്‍ കാലമായതിനാല്‍ നോമ്പുതുറയുടെ പ്രധാന വിഭവങ്ങളായ സമൂസ ഉള്‍പ്പെടെയുള്ള എണ്ണപ്പലഹാരങ്ങളുടെ നിര്‍മ്മാണം പലയിടത്തും തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ പലഹാരങ്ങളുടെ ലഭ്യത പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

പാചകവാതകത്തിന് വില കൂടുമെന്ന പ്രതീക്ഷയില്‍ ഏജന്‍സികള്‍ ബോധപൂര്‍വ്വം സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുകയാണോ എന്ന സംശയവും കച്ചവടക്കാര്‍ ഉയര്‍ത്തുന്നുണ്ട്. രണ്ട് ദിവസമായി വാണിജ്യ സിലിണ്ടറുകള്‍ ഒട്ടും കിട്ടാനില്ലെന്നാണ് 'പ്രവാസി പത്രം' നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

വാണിജ്യ സിലിണ്ടറുകള്‍ക്ക് പുറമെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണവും താളം തെറ്റിയിരിക്കുകയാണ്. സാധാരണയായി ബുക്ക് ചെയ്ത് ദിവസങ്ങള്‍ക്കകം ലഭിച്ചിരുന്ന സിലിണ്ടറുകള്‍ക്കായി ഇപ്പോള്‍ രണ്ടാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരുന്നതായി വീട്ടമ്മമാര്‍ പരാതിപ്പെടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുപോവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ ഹോട്ടല്‍-ഭക്ഷ്യ മേഖല വലിയ തകര്‍ച്ചയെ നേരിടേണ്ടി വരുമെന്നാണ് സൂചന.

റിപ്പോര്‍ട്ട്: ഇക്ബാല്‍ പള്ളിമുക്ക്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026