l o a d i n g

ബിസിനസ്

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് ഐഎംഎഫ് മേധാവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026


ടോക്കിയോ- മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ അതിജീവന ശേഷിക്ക് കനത്ത വെല്ലുവിളിയാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കി. ടോക്കിയോയില്‍ നടന്ന 'ഫ്യൂച്ചര്‍ ഓഫ് ദി ഗ്ലോബല്‍ ഇക്കണോമി' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ 10 ശതമാനം വര്‍ദ്ധനവും ആഗോള പണപ്പെരുപ്പം 0.4 ശതമാനം ഉയര്‍ത്തുമെന്നും ആഗോള ജിഡിപിയില്‍ 0.1 മുതല്‍ 0.2 ശതമാനം വരെ കുറവുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും പ്രകൃതിവാതക വ്യാപാരത്തിന്റെ നാലിലൊന്നും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം 90 ശതമാനം കുറഞ്ഞതായി ജോര്‍ജിയേവ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 60 ശതമാനത്തോളം ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഈ തടസ്സം കേവലം താല്‍ക്കാലികമല്ലെന്നും ആഗോള ഊര്‍ജ്ജ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കുക എന്നത് ഭരണാധികാരികള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ക്കായി മുന്‍കൂട്ടി തയാറെടുക്കാന്‍ ലോകനേതാക്കളോട് അവര്‍ ആഹ്വാനം ചെയ്തു. ഇതിനായി മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളാണ് ജോര്‍ജിയേവ മുന്നോട്ട് വെച്ചത്: സെന്‍ട്രല്‍ ബാങ്കുകളുടെ സ്വയംഭരണം ഉറപ്പാക്കി ശക്തമായ നയരൂപീകരണം നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ആവശ്യമായ സാമ്പത്തിക കരുതല്‍ ശേഖരം കെട്ടിപ്പടുക്കുക, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക വ്യാപാര കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണവ.

ആഗോള സമ്പദ്വ്യവസ്ഥ മുന്‍കാലങ്ങളില്‍ മികച്ച അതിജീവന ശേഷി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം അന്താരാഷ്ട്ര സഹകരണവും വിവേകപൂര്‍ണ്ണമായ നേതൃത്വവും ആവശ്യപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. വരാനിരിക്കുന്ന 'വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോര്‍ട്ടില്‍ മിഡില്‍ ഈസ്റ്റ് പ്രതിസന്ധി മൂലമുള്ള അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ഐ.എം.എഫ് പുറത്തുവിടുമെന്ന് അവര്‍ പറഞ്ഞു.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026