l o a d i n g

സാംസ്കാരികം

വിവാദം വേണ്ട, അത് വെറും സ്വകാര്യ സംഭാഷണം; റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി, ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് റഫീഖ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 8, 2026

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ അസ്വാരസ്യങ്ങളില്‍ വിശദീകരണവുമായി നടന്‍ മമ്മൂട്ടിയും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും. സംഭവത്തില്‍ തന്നെ അപമാനിക്കാന്‍ മമ്മൂട്ടി ശ്രമിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ. റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദ വീഡിയോ വൈറലായതിന് പിന്നാലെ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും റഫീഖ് അറിയിച്ചു.

സംഭവം വിവാദമായതോടെ രണ്ട് തവണയാണ് മമ്മൂട്ടി റഫീഖിനെ വിളിച്ചത്. വീഡിയോ കോളിലൂടെയും അദ്ദേഹം സംസാരിച്ചു. 'താങ്കളോട് വ്യക്തിപരമായി മാത്രം പറഞ്ഞ കാര്യമാണിത്, അത് എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. തന്നെ അപമാനിച്ചതായി കണക്കാക്കേണ്ടതില്ലെന്നും അതൊരു സ്വകാര്യ സംഭാഷണമായി മാത്രം കാണണമെന്നും' മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

തിരക്കും ബഹളവും ഒഴിവാക്കാനാണ് താന്‍ ഇടപെട്ടതെന്നും അത് മറ്റൊരു രീതിയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് മമ്മൂട്ടി സൂചിപ്പിച്ചതെന്നും റഫീഖ് പറഞ്ഞു. മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത് പോസിറ്റീവായ കാര്യമാണ്. അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നും റഫീഖ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിക്കൊപ്പം നടന്ന റഫീഖിനോട് താരം നീരസം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ സ്വകാര്യ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ നിറം കലര്‍ത്തേണ്ടതില്ലെന്ന നിലപാടിന്റെ ഭാഗമായാണ് മമ്മൂട്ടി പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയായിരുന്നു. ഇതിനിടെ മമ്മൂട്ടിയെ പിന്തുണച്ച് മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ അനാവശ്യമായ സൈബര്‍ ചര്‍ച്ചകള്‍ക്ക് വിരാമമിടാനാണ് രാഷ്ട്രീയ നേതൃത്വവും ആഗ്രഹിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026