l o a d i n g

സാംസ്കാരികം

റമദാനിലെ പാതിരാവായനയുമായി സമീക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

ജിദ്ദ: സമീക്ഷ പ്രതിമാസവായനാവേദി ഫെബ്രുവരിയില്‍ നടത്തിയ 'റമദാനിലെ പാതിരാവായന' അവതരിപ്പിക്കപ്പെട്ട കൃതികളുടെ വൈവിധ്യവും ഗൗരവവും കൊണ്ട് ശ്രദ്ധേയമായി. പാതിരാത്രിയോടെ തുടങ്ങി പുലരും വരെ നീണ്ടു നിന്ന യോഗം അനു വിവേക് ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരിയും വിവര്‍ത്തകയും എം.ടി.വാസുദേവന്‍ നായരുടെ ആദ്യപങ്കാളിയുമായിരുന്ന പ്രമീളാനായരുടെ ജീവിതത്തെയും കൃതികളെയും മുന്‍നിര്‍ത്തി ദീദീ ദാമോദരനും എച്ച്മുകുട്ടിയും ചേര്‍ന്നെഴുതിയ 'എംറ്റി സ്‌പേസ്-ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ വിമര്‍ശനാത്മകമായി വിലയിരുത്തി.

സാമ്പ്രദായിക ചരിത്രമെഴുത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട അനേകം സ്ത്രീകളുടെ അനുഭവപരിസരങ്ങളിലേക്കു വെളിച്ചം വീശുന്ന, സുധാമേനോന്‍ രചിച്ച 'ചരിത്രം അദൃശ്യമയക്കിയ മുറിവുകള്‍' എന്ന പുസ്തകത്തിന്റെ വായനാനുഭവം സൗദ കാന്തപുരം പങ്കുവച്ചു.

ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളികളായ ജെഫ്രി എപ്സ്റ്റീന്‍, ഗിസ്ലൈന്‍ മാക്സ്വെല്‍ എന്നിവരുടെ ഇരയായി മാറേണ്ടി വന്ന വിര്‍ജീനിയ ജൂഫ്രേ എന്ന പെണ്‍കുട്ടിയുടെ ആത്മകഥയായ 'നോബോഡി'സ് ഗേള്‍' എന്ന പുസ്തകം ഷാജു അത്താണിക്കല്‍ അവതരിപ്പിച്ചു.

ഖസാക്കിസ്ഥാനിലെ കാലാച്ചി എന്ന ഗ്രാമത്തിലെ, അല്പകാലം മുമ്പ് വിചിത്രമായ ഉറക്കരോഗം ബാധിച്ചിരുന്ന മനുഷ്യരെ സൂചകമാക്കിക്കൊണ്ട്, ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്ന മനുഷ്യരുടെ കഥ പറയുന്ന കെ.ആര്‍. മീരയുടെ ' കാലാച്ചി' എന്ന നോവല്‍ അവതരിപ്പിച്ച കിസ്മത്ത് മമ്പാട്, വര്‍ത്തമാനകല ഇന്ത്യന്‍ അവസ്ഥയോട് പ്രസ്തുത പ്രമേയം എങ്ങനെ ചേര്‍ന്നു നില്‍ക്കുന്നു എന്ന് വിശദമാക്കി.

മനുഷ്യ വംശം മറ്റു ജീവിവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ശ്രേഷ്ഠമാണെന്ന അവകാശവാദത്തെ ജീവശാസ്ത്രപരമായി വിലയിരുത്തുന്ന ഡോ.ക്രിസ്റ്റീന്‍ വെബ്ബിന്റെ 'ദി അറൊഗന്‍ഡ് ഏയ്പ്' എന്ന കൃതി അസൈന്‍ ഇല്ലിക്കല്‍ അവതരിപ്പിച്ചു. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി വടക്കന്‍ കേരളത്തില്‍ പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള പല ഐതിഹ്യങ്ങളിലൊന്നിനെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്ന അഖില്‍ കെ. രചിച്ച 'മുത്തപ്പന്‍' എന്ന പുരാവൃത്തനോവലിന്റെ ആസ്വാദനം അനുപമ ബിജുരാജ് പങ്കുവച്ചു.

അഖില്‍ പി.ധര്‍മ്മജന്റെ 'രാത്രി പന്ത്രണ്ടിന് ശേഷം' എന്ന അപസര്‍പ്പകനോവല്‍ അഡ്വ.ഷംസുദ്ദീന്‍ ഓലശ്ശേരി അവതരിപ്പിച്ചു. അബ്ദുള്ള മുക്കണ്ണി വടക്കന്‍ കേരളത്തിലെ റമദാന്‍ വിശേഷങ്ങള്‍ തന്റെ ചെറുകുറിപ്പിലൂടെ സദസ്സുമായി പങ്കുവച്ചു. ഫൈസല്‍ മമ്പാട്, റിമി ഹരീഷ്, വിവേക്, അജ്മല്‍, മുംതാസ്, സുനിതഅസൈന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജിദ്ദയിലെ ബി.എം.ആര്‍. റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ കണ്‍വീനര്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും അദ്‌നു നന്ദിയും പറഞ്ഞു. റമദാന്‍ അത്താഴത്തോടെ പരിപാടികള്‍ അവസാനിച്ചു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026