l o a d i n g

വേള്‍ഡ്

കക്കൂസുകള്‍ പണിമുടക്കി, യുദ്ധക്കപ്പലില്‍ മുട്ടിനില്‍ക്കുന്ന അമേരിക്കന്‍ സൈന്യം!

Thumbnail

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യം, 13 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക ആണവ യുദ്ധക്കപ്പല്‍, കൂറ്റന്‍ യുദ്ധവിമാനങ്ങള്‍... ശത്രുരാജ്യങ്ങള്‍ കേട്ട് വിറയ്ക്കുന്ന 'യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്' എന്ന ഈ പടക്കപ്പല്‍ ഇപ്പോള്‍ ഒരു വല്ലാത്ത 'നാറ്റക്കേസിലാണ്'. ഇറാന് നേരെ ബോംബിടാന്‍ പ്ലാന്‍ ചെയ്യുന്ന പെന്റഗണിലെ ബുദ്ധിജീവികള്‍ ഒരു കാര്യം മറന്നുപോയി. ബോംബിടുന്നതിനേക്കാള്‍ വലിയൊരു 'ഡിസ്ചാര്‍ജ്' പ്രശ്‌നം കപ്പലിലെ സൈനികര്‍ നേരിടുന്നുണ്ടെന്ന്!

*മിസൈലുകള്‍ റെഡി, പക്ഷേ ക്ലോസറ്റ് പണിമുടക്കിലാണ്*

ഇറാനുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടയില്‍ പശ്ചിമേഷ്യയില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിലെ 4,500 സൈനികര്‍ ഇപ്പോള്‍ യുദ്ധതന്ത്രങ്ങളല്ല, മറിച്ച് ശൗചാലയത്തിന് മുന്നിലെ ക്യൂവാണ് ചര്‍ച്ച ചെയ്യുന്നത്. കപ്പലിലെ ആകെ 650 ടോയ്ലറ്റുകളില്‍ ഭൂരിഭാഗവും പണിമുടക്കിയിരിക്കുകയാണ്. ഫലം? രാവിലെ എഴുന്നേറ്റാല്‍ ഒന്നൊഴിക്കാന്‍ കുറഞ്ഞത് 45 മിനിറ്റ് ക്യൂ നില്‍ക്കണം. തോക്കെടുക്കേണ്ട കൈകളില്‍ ഇപ്പോള്‍ ബക്കറ്റും മഗ്ഗുമാണോ എന്ന് ശത്രുക്കള്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.

*കോടികളുടെ കപ്പല്‍, തുരുമ്പിച്ച പ്ലംബിംഗ്*

ലോകത്തിലെ ഏറ്റവും ചിലവേറിയ യുദ്ധക്കപ്പലിലെ പ്രധാന എഞ്ചിനീയറിംഗ് തകരാര്‍ അതിന്റെ പ്ലംബിംഗ് സംവിധാനമാണ്. ഒരു വാല്‍വ് കേടായാല്‍ ആ ഡിപ്പാര്‍ട്ട്മെന്റിലെ സകല ടോയ്ലറ്റുകളും പൂട്ടും. പൈപ്പുകളില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം നീക്കം ചെയ്യാന്‍ ഓരോ തവണയും 'ആസിഡ് ഫ്‌ലഷ്' നടത്തണം. ഇതിന് മാത്രം അമേരിക്കന്‍ ഖജനാവില്‍ നിന്ന് ചെലവാകുന്നത് 4 ലക്ഷം ഡോളറാണ്. അതായത്, ഓരോ ഫ്‌ലഷിനും കോടികള്‍ പൊടിക്കണം! പ്ലംബര്‍മാരും ടെക്‌നീഷ്യന്‍മാരും ദിവസവും 19 മണിക്കൂറാണ് സൈനികരുടെ 'അവശിഷ്ടങ്ങള്‍' നീക്കം ചെയ്യാന്‍ പണിയെടുക്കുന്നത്. മാസങ്ങളായി കടലില്‍ കഴിയുന്ന യുവസൈനികര്‍ക്ക് വീട്ടില്‍ പോകാനുള്ള ആഗ്രഹത്തേക്കാള്‍ ഇപ്പോള്‍ ഒരു വൃത്തിയുള്ള ടോയ്ലറ്റ് കണ്ടാല്‍ മതി എന്ന അവസ്ഥയായി.

*യുദ്ധം വേണോ അതോ ലീവ് വേണോ?*

കഴിഞ്ഞ വര്‍ഷം ഹൂതി വിമതരുമായുള്ള ഏറ്റുമുട്ടലിനിടെ യുഎസ് കപ്പലിലെ വിമാനങ്ങള്‍ തകര്‍ന്നത് സൈനികരുടെ അമിത ജോലിഭാരം കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ജെറാള്‍ഡ് ഫോര്‍ഡിലെ സൈനികരും ആകെ കലിപ്പിലാണ്. കല്യാണം, ജന്മദിനം, പ്രസവം എന്നിവയെല്ലാം മിസ്സ് ചെയ്ത് കടലില്‍ കിടക്കുന്ന ഇവര്‍ക്ക്, മുട്ടി നില്‍ക്കുമ്പോള്‍ ടോയ്ലറ്റുംകൂടി കിട്ടാതായതോടെ പണി മതിയാക്കി വീട്ടില്‍ പോയാല്‍ മതിയെന്നായി.

'രാജ്യം വിളിക്കുമ്പോള്‍ ഞങ്ങള്‍ ഉത്തരം നല്‍കും' എന്ന് കപ്പലിലെ ക്യാപ്റ്റന്‍ ഡേവിഡ് സ്‌കറോസി സൈനികര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. പക്ഷേ, പ്രകൃതി വിളിക്കുമ്പോള്‍ എന്ത് ചെയ്യും എന്ന കാര്യത്തില്‍ മാത്രം ക്യാപ്റ്റനും കൃത്യമായ മറുപടിയില്ല! ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നതിനേക്കാള്‍ വലിയ ഭീഷണി ഇപ്പോള്‍ കപ്പലിലെ പൈപ്പ് പൊട്ടുന്നതാണോ എന്ന ആശങ്കയിലാണ് വൈറ്റ് ഹൗസ്. എന്തായാലും യുദ്ധം തുടങ്ങുന്നതിന് മുന്‍പ് കുറച്ച് പ്ലംബര്‍മാരെ കൂടി വിമാനവാഹിനി കപ്പലിലേക്ക് അയക്കുന്നത് നന്നായിരിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026