l o a d i n g

ഇന്ത്യ

മോദി വിരുദ്ധര്‍ക്ക് പുതപ്പില്ല; മുസ്ലിം സ്ത്രീകള്‍ക്ക് നേരെ ബിജെപി മുന്‍ എംപിയുടെ വിവേചനം; വീഡിയോ പുറത്ത്

Thumbnail

ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂര്‍ മുന്‍ എംപിയും ബിജെപി നേതാവുമായ സുഖ്ബീര്‍ സിംഗ് ജൗനാപുരിയ പുതപ്പ് വിതരണത്തിനിടെ മുസ്ലിം സ്ത്രീകളെ ആട്ടിയോടിച്ചത് വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പ് വാങ്ങാന്‍ അവകാശമില്ലെന്ന് പറഞ്ഞാണ് സ്ത്രീകളെ അദ്ദേഹം മടക്കി അയച്ചത്. 2014 മുതല്‍ 2024 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് ജൗനാപുരിയ.

ഒരു സംഘം സ്ത്രീകള്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്നതിനിടയിലാണ് വിവാദ സംഭവം നടന്നത്. പുതപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് പേര് ചോദിക്കുകയും, അവര്‍ മുസ്ലിം പേര് പറഞ്ഞതോടെ സഹായികളോട് ഇവര്‍ക്ക് പുതപ്പ് നല്‍കേണ്ടെന്ന് ജൗനാപുരിയ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

'എന്നെ ശ്രദ്ധിക്കൂ, മോദിയെ ചീത്ത വിളിക്കുന്നവര്‍ക്ക് പുതപ്പ് വാങ്ങാന്‍ അവകാശമില്ല. നിങ്ങള്‍ക്ക് ഇതില്‍ വിഷമം തോന്നിയാലും എനിക്ക് ഒന്നും ചെയ്യാനില്ല.' - എന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകളോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.

മണിക്കൂറുകളോളം കാത്തിരുന്ന സ്ത്രീകളെ വെറുംകൈയോടെ മടക്കി അയച്ചതിനെതിരെ പരിസരത്തുണ്ടായിരുന്നവര്‍ ജൗനാപുരിയയെ ചോദ്യം ചെയ്തു. എന്നാല്‍ തര്‍ക്കിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലത്തുനിന്ന് പോവുകയായിരുന്നു.

സംഭവം വിവാദമായതോടെ, പുതപ്പ് വിതരണം നടത്തിയത് തന്റെ വ്യക്തിപരമായ നിലയിലാണെന്നും ഇതിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും ജൗനാപുരിയ വിശദീകരിച്ചു. എങ്കിലും, ഒരു മുന്‍ ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വിവേചനപരമായ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സുഖ്ബീര്‍ സിങ്ങിനെതിരെ രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് തിക്കാറാം പരാതി നല്‍കി. സ്തീകള്‍ക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ സ്ത്രീയുടെ മതം മനസിലാക്കി വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയതിലാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026