l o a d i n g

സാംസ്കാരികം

ഡോ. മുഹമ്മദ് കാസിമിന്റെ ജീവചരിത്രം 'ആതുര ജീവിത സാഫല്യം' എം.എ. യൂസഫലി പ്രകാശനം ചെയ്തു

Thumbnail

ദുബായ്: പ്രമുഖ പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനും അല്‍ ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിമിന്റെ ജീവചരിത്ര ഗ്രന്ഥം 'ആതുര ജീവിത സാഫല്യം' ദുബായ് മാരിയോട്ട് മറീനയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രകാശനം ചെയ്തു. ബഷീര്‍ തിക്കോടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഡോ. മുഹമ്മദ് കാസിമുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച് എം.എ. യൂസഫലി ചടങ്ങില്‍ അനുസ്മരിച്ചു. പഠനകാലം മുതലുള്ള ഊഷ്മളമായ സൗഹൃദം ഇന്നും തുടരുന്നുവെന്നും, ഡോക്ടറുടെ ഊര്‍ജസ്വലതയും അശരണരോടുള്ള അനുകമ്പയും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതവഴിയിലെ സന്തോഷങ്ങളും സങ്കടങ്ങളും തണലായ മനുഷ്യരെക്കുറിച്ചുള്ള നന്ദിയും ഹൃദയസ്പര്‍ശിയായ ഭാഷയില്‍ ഡോക്ടര്‍ ഈ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ഗല്‍ഫാര്‍ മുഹമ്മദലി, ഡോ. ആസാദ് മൂപ്പന്‍, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജുമാ ഖലീഫ, അഡ്വ. അബ്ദുല്‍ ഹമീദ് അല്‍ ജാസ്മി, പി.ബി. നവാസ് ഖാന്‍, ബാദുഷ പാലിയത്താഴത്ത്, ഷംസുദ്ദീന്‍ മൊഹ്യുദ്ദീന്‍, വി.ഒ. സെബാസ്റ്റ്യന്‍, ഡോ. ടി. അഹമ്മദ്, മുഹമ്മദ് കുഞ്ഞി, ഡോ. സണ്ണി കുര്യന്‍ തുടങ്ങി ബിസിനസ്-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫാദില്‍ ഷമീര്‍ കാസിമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഷമീര്‍ കാസിം സ്വാഗതവും ഡോ. തസ്നീം കാസിം അതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഡോ. മുഹമ്മദ് കാസിം മറുപടി പ്രസംഗം നടത്തി.

തൃശ്ശൂര്‍ ജില്ലയിലെ കുറുമ്പിലാവ് സ്വദേശിയായ ഡോ. മുഹമ്മദ് കാസിം 1974-ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ശേഷം ചേറ്റുവ എം.ഇ.എസ് ഹോസ്പിറ്റലിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഒമാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ അല്‍ ഷിഫ മെഡിക്കല്‍ ഗ്രൂപ്പ്, അല്‍ റൗദ ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ സൗത്ത് റീജന്‍സി എന്നിവയുടെ ചെയര്‍മാനാണ്. ബിസിനസ് രംഗത്തോടൊപ്പം ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവമാണ്.

കേച്ചേരി സാന്ത്വനം റിഹാബിലിറ്റേഷന്‍ ചെയര്‍മാന്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പൂരം ദുബായ് ഫൗണ്ടര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. തൈ്വബ ഗാര്‍ഡന്റെ പ്രഥമ ഗാര്‍ഡിയന്‍ പുരസ്‌കാരം, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആദരം (ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങിയത്), കോണ്‍സല്‍ ജനറല്‍ അവാര്‍ഡ്, മഅ്ദിന്‍ അക്കാദമി അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അനാര്‍ക്കലിയാണ് ഭാര്യ. മക്കള്‍: ഷമീര്‍ കാസിം, തസ്നീം കാസിം. കുടുംബസമേതം ദുബായിലാണ് താമസം.

Photo

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026