l o a d i n g

കായികം

ജിദ്ദ ഇന്ത്യന്‍സ് ഫ്രണ്ട്‌സ് ലീഗ്: ആവേശപ്പോരാട്ടത്തില്‍ മഹജര്‍ ഹീറോസ് ചാമ്പ്യന്‍മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

ജിദ്ദ: ആവേശം അവസാന പന്തുവരെ നീണ്ട ജിദ്ദ ഇന്ത്യന്‍സ് ഫ്രണ്ട്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഹജര്‍ ഹീറോസ് കിരീടം ചൂടി. ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ റോറിംഗ് ലയന്‍സിനെ പരാജയപ്പെടുത്തിയാണ് മഹജര്‍ ഹീറോസ് ചാമ്പ്യന്‍മാരായത്.

നാലുമാസം നീണ്ട വാശിയേറിയ ലീഗ് മത്സരങ്ങള്‍ക്കും ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കും ഒടുവിലായിരുന്നു കലാശപ്പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മഹജര്‍ ഹീറോസ് നിശ്ചിത 12 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

ജുനൈസ്: 23 പന്തില്‍ 67 റണ്‍സ് (മാന്‍ ഓഫ് ദി മാച്ച്), നൈസല്‍: 35 റണ്‍സ്, ഫൈസല്‍: 31 റണ്‍സ്

മറുപടി ബാറ്റിംഗിന് ഇറങ്ങിയ, ഷമീര്‍ ഷാജഹാന്‍ നയിച്ച റോറിംഗ് ലയന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആഷിക് ഖാന്‍ നയിച്ച മഹജര്‍ ഹീറോസിന്റെ ബൗളിംഗ് നിര കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ലയന്‍സിന്റെ കുതിപ്പിന് തടയിട്ടു. കേരള എഞ്ചിനീയേഴ്‌സ് ഫോറം, ഷാര്‍ക്സ് ക്രിക്കറ്റ് സ്‌കോഡ് എന്നീ ടീമുകള്‍ ക്വാളിഫയറില്‍ എത്തിയെങ്കിലും ഫൈനല്‍ ബര്‍ത്ത് നേടാനായില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ചടങ്ങില്‍ ആദരിച്ചു:

ടൂര്‍ണമെന്റിലെ താരം: സന്ദീപ് (ഗൂഗിളി ഗ്യാങ്ങ്)

മികച്ച ബാറ്റര്‍: സൂരജ് (മഹജര്‍ ഹീറോസ്)

മികച്ച ബൗളര്‍: സജ്ജാദ് (കേരള എഞ്ചിനീയേഴ്‌സ് ഫോറം)

വിജയികള്‍ക്കുള്ള ട്രോഫികള്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം വിതരണം ചെയ്തു. റണ്ണറപ്പ് ടീമിനുള്ള ട്രോഫി ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് സമ്മാനിച്ചു.

സഫുവാന്‍ പി.എം, ഫായിസ് ആലുങ്കല്‍, സിറാജ് കണ്ണൂര്‍, ആശിര്‍ കൊല്ലം, സജീവ് റഷീദ്, റഹീം കെ.ടി, ഷാജഹാന്‍ കൊടിമരം, ഹര്‍ഷദ് കൊമ്പന്‍സ് തുടങ്ങിയ പ്രമുഖര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. മുഹമ്മദ് ഹസന്‍, അന്‍വര്‍ കല്ലമ്പലം, നിയാസ് താനൂര്‍, സഫുവാന്‍ തങ്ങള്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. നൗഷാദ് നൗബോയുടെ കമന്ററിയും ഷഹീറിന്റെ ലൈവ് സ്ട്രീമിംഗും ഫൈനല്‍ രാത്രിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. നൗഷാദ് നൗബോയ്, ലുലു സൈനി എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചത്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026