l o a d i n g

ബിസിനസ്

സൗദി ഓഹരി വിപണി വിദേശ നിക്ഷേപകര്‍ക്ക് വാതില്‍ തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

റിയാദ്- സൗദി അറേബ്യയുടെ ഓഹരി വിപണി എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കുമായി ഇന്ന് (2026 ഫെബ്രുവരി 1, ഞായര്‍) മുതല്‍ പൂര്‍ണ്ണമായും തുറന്നുനല്‍കി. വിപണിയിലെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള നിര്‍ണ്ണായക നീക്കമാണിത്.



ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നതോടെ, ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ കൂടാതെ തന്നെ സൗദി ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താം. 'ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്റ്റര്‍' എന്ന മുന്‍പത്തെ സങ്കീര്‍ണ്ണമായ നിബന്ധന അതോറിറ്റി പൂര്‍ണ്ണമായും ഒഴിവാക്കി. ഇതോടെ വിദേശ നിക്ഷേപകര്‍ക്ക് ഇനി ഇടനിലക്കാരില്ലാതെ നേരിട്ട് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.

മുന്‍പ് നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയാതിരുന്നവര്‍ ഉപയോഗിച്ചിരുന്ന 'സ്വാപ്പ് അഗ്രീമെന്റുകള്‍' എന്ന രീതി ഇനി ആവശ്യമില്ല. 2025 സെപ്റ്റംബര്‍ അവസാനത്തോടെ വിദേശ നിക്ഷേപകരുടെ ആസ്തി 590 ബില്യണ്‍ റിയാല്‍ കവിഞ്ഞു. പുതിയ നിയമം വഴി ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ഈ നടപടി. ആഗോള വിപണികളില്‍ സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026