ജിദ്ദ: സൗദി അറേബ്യയിലെ സ്പോര്‍ട്സ് മേഖലയിലെ വളര്‍ച്ചയും നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയും കായിക മന്ത്രാലയവും സംയുക്തമായി 'സ്പോര്‍ട്സ് വീക്ക്' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 മുതല്‍ 5 വരെയാണ് പരിപാടി.
രാജ്യത്തെ സ്പോര്‍ട്സ് മേഖലയില്‍ സംരംഭകര്‍ക്കും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും (SME) പിന്തുണ നല്‍കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണിത്. റിയാദ്, മദീന, ജിദ്ദ, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലെ എസ്.എം.ഇ സപ്പോര്‍ട്ട് സെന്ററുകളിലാണ് പരിപാടികള്‍ നടക്കുക.
സ്പോര്‍ട്സ് രംഗത്തെ നിക്ഷേപം, നവീകരണം, ധനസഹായം എന്നിവയില്‍ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സ്‌പോര്‍ട്‌സ് ക്ലബ്ബുകളുമായും മറ്റ് കായിക സംഘടനകളുമായും സഹകരിക്കാനുള്ള അവസരങ്ങള്‍ തുറന്നു നല്‍കുക, രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ സ്‌പോര്‍ട്‌സ് മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
കായിക മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റര്‍ ബദര്‍ അല്‍ ഖാദിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍, ക്ലബ്ബുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും വിദഗ്ധരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പ്രധാന കായിക മാമാങ്കങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സാധ്യതകളെക്കുറിച്ചും ചടങ്ങില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
താല്‍പ്പര്യമുള്ള സംരംഭകര്‍ക്കും സ്ഥാപന ഉടമകള്‍ക്കും monshaat.gov.sa എന്ന വെബ്സൈറ്റിലൂടെ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Related News