l o a d i n g

വേള്‍ഡ്

'ഗോറെറ്റി' താണ്ഡവം: മഞ്ഞില്‍ പുതഞ്ഞ് ബ്രിട്ടന്‍; റെയില്‍-വിമാന സര്‍വീസുകള്‍ താറുമാറായി

Thumbnail
Publisher By     BY - DESK
January 9, 2026

ലണ്ടന്‍: അതിശക്തമായ 'ഗോറെറ്റി' കൊടുങ്കാറ്റും പിന്നാലെയെത്തിയ കനത്ത മഞ്ഞുവീഴ്ചയും ബ്രിട്ടനെ നിശ്ചലമാക്കി. റെയില്‍-റോഡ്-വ്യോമ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. ട്രാക്കുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണും മഞ്ഞ് കട്ടപിടിച്ചും റെയില്‍വേ സ്തംഭിച്ചപ്പോള്‍, വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് സര്‍വീസുകളാണ് റദ്ദാക്കിയത്.

ഷെഫീല്‍ഡ്, സൗത്ത് യോര്‍ക്ഷയര്‍, മാഞ്ചസ്റ്റര്‍ റൂട്ടുകളില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ദൗത്യസംഘം രംഗത്തുണ്ടെങ്കിലും ശനിയാഴ്ചയോടെ മാത്രമേ പലയിടങ്ങളിലും സര്‍വീസ് പുനഃസ്ഥാപിക്കാന്‍ കഴിയൂ.

ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. ഹീത്രോവില്‍ മാത്രം അമ്പതിലധികം സര്‍വീസുകള്‍ റദ്ദാക്കി. റണ്‍വേയിലെ മഞ്ഞ് നീക്കം ചെയ്യുന്നതിലെ കാലതാമസം മൂലം വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുകയാണ്. 'ബ്ലാക്ക് ഐസ്' രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും, വാഹനങ്ങളില്‍ കമ്പിളി വസ്ത്രങ്ങളും ചാര്‍ജറുകളും കരുതണമെന്നും നിര്‍ദ്ദേശമുണ്ട്.
മിഡ്ലാന്‍ഡ്സിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. മഞ്ഞുവീഴ്ച തുടരുന്നത് അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ മെറ്റ് ഓഫിസ് വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യാത്രയ്ക്ക് മുന്‍പായി ട്രെയിന്‍/വിമാന വിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയോ ആപ്പുകള്‍ വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026