l o a d i n g

കായികം

സിഫ്-റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ നാളെ വസീരയ അല്‍താവൂന്‍ സ്റ്റേഡിയത്തില്‍

Thumbnail

സിഫ്-റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ നാളെ (9 ജനുവരി, വെള്ളിയാഴ്ച) വസീരയയിലെ അല്‍താവൂന്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് ഭാരവാഹികള്‍സ അറിയിച്ചു. മത്സരങ്ങള്‍ രാത്രി എട്ടു മണിക്ക് ആരംഭിക്കും. 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡി. ഡിവിഷന്‍, ബി. ഡിവിഷന്‍, എ.ഡിവിഷന്‍ എന്നീ ഗ്രൂപ്പുകളിലെ മൂന്ന് ഫൈനല്‍ മത്സരങ്ങളാണ് നടക്കുക.
കൃത്യം 10.30 ന് തന്നെ എ ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങുകയും, 11.30ന് സമാപന സമ്മേളനവും, ട്രോഫി വിതരണവും നടക്കും.

എ ഡിവിഷന്‍ ഫൈനലില്‍ റിയല്‍ കേരള എഫ് സി, സാബിന്‍ എഫ് സിയും ബി ഡിവിഷനില്‍ ഫൈനലില്‍ യാസ് എഫ് സി, ന്യൂകാസില്‍ എഫ് സിയും ഡി ഡിവിഷന്‍ ഫൈനലില്‍ ടാലെന്റ് ടീന്‍സ്, ജെ എസ് സി സോക്കര്‍ അക്കാദമി ഏറ്റുമുട്ടും.

പതിനേഴ് വയസ്സിനു താഴെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ഡി ഡിവിഷന്‍ ഫൈനലില്‍ ഇ എഫ് എസ ലോജിസ്റ്റിക്സ് ജെ എസ് സി സോക്കര്‍ അക്കാഡമി, ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്സ് ടാലെന്റ്‌റ് ടീന്‍സ് ഫുട്‌ബോള്‍ അക്കാഡമിയെ നേരിടും. ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ബി ഡിവിഷന്‍ ഫൈനലില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് ന്യൂകാസില്‍ എഫ് സി, ഡേയ് ബൈ ഡേയ് യാസ് എഫ് സിയെയും നേരിടും. ഇന്ത്യന്‍ താരങ്ങളായ വി പി സുഹൈറും മുഹമ്മദ് സനാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മുന്‍ ചാമ്പ്യന്മാരുടെ എ ഡിവിഷന്‍ കലാശപ്പോരില്‍ എച് എം ആര്‍ റിയല്‍ കേരള എഫ് സി, റീം അല്‍ ഊല ഈസ്റ്റീ സബീന്‍ എഫ് സിയെ നേരിടുന്നത് രാത്രി പത്ത് മണിക്കാണ്.
.
പരിചയ സമ്പന്നനായ ഇന്ത്യന്‍ താരം വി പി സുഹൈറിന്റെ നേതൃത്വത്തില്‍ വേഗത കൊണ്ടും, സ്‌കോറിങ് മികവ് കൊണ്ടും ഇതിനോടകം ഏത് പ്രതിരോധ നിരക്കും പേടിസ്വപ്നമായ ഈസ്റ്റ് ബംഗാള്‍ താരം അമന്‍, ജിദ്ദയിലെ ഡ്രിബ്ലിങ് സ്റ്റാര്‍ കുട്ടപ്പായി എന്ന ജിബിന്‍ വര്‍ഗീസ്, പ്രതിരോധ നിരയിലെ വന്‍മതില്‍ സന്തോഷ് ട്രോഫി താരം അമീന്‍ കോട്ടകുത്, ഗോള്‍വല കാക്കാന്‍ വിശ്വസ്ത കാരങ്ങളായ ഷിബിലി എന്നിവരോടൊപ്പം ലൈറ്റ് സൈനിങ് ആയി എഫ് സി ഗോവ താരം മുഹമ്മദ് നെമില്‍, തുടങ്ങി വമ്പന്‍ താരനിരയുമായി കഴിഞ്ഞ വര്‍ഷം ചുണ്ടിനും കപ്പിനും ഇടയില്‍ കൈവിട്ട കിരീടം ഇത്തവണ എങ്ങനെയും തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി എച് എം ആര്‍ റിയല്‍ കേരള എഫ് സി പടക്കിറങ്ങുമ്പോള്‍, മറുഭാഗത് സെമിഫൈനലില്‍ താരനിബിഡമായ നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തിയ സാബിന്‍ എഫ് സിയും ഫൈനലിലും ജയം ആവര്‍ത്തിച്ചു കിരീടം നേടാന്‍ ഉറപ്പിച്ചു തന്നെയാണ്. ഇന്ത്യന്‍ ടീമിലെ യുവ താരം മുഹമ്മദ് സനാനും , കേരള സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയും , മധ്യനിരയില്‍ കളിമെനയാന്‍ ഗോകുലം എഫ് സിയുടെ ബിബിന്‍ ബോബന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മണിപ്പൂരി താരങ്ങളായ അല്ലന്‍ ക്യാമ്പര്‍, ഒവാനിജു പാജു, ദാമന്‍ ചൈന്‍, പ്രതിരോധത്തില്‍ സെമിഫൈനലില്‍ നിര്‍ണായക ഗോളടിച്ചു ടീമിനെ ഫൈനലിലെത്തിച്ച നായകന്‍ അന്‍സില്‍ എന്നിവര്‍ക്കൊപ്പം ലൈറ്റ് സൈനിങ് ആയി കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാല്‍ സുധീഷും, മലപ്പുറം എഫ് സിയുടെ ഗോള്‍കീപ്പര്‍ അജ്മലും കൂടി സാബിന്‍ എഫ് സിക്ക് വേണ്ടി അണിനിരക്കുന്നതോടെ എ ഡിവിഷന്‍ ഫൈനല്‍ തുല്യശക്തികളുടെ പ്രവചനാതീത പോരാട്ടമാവും.

ബി ഡിവിഷന്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന ഡേയ് ബൈ ഡേയ് യാസ് എഫ് സിയും, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് ന്യൂകാസില്‍ എഫ് സിയും ശക്തരായ ടീമുകളുമായി തന്നെയാണ് ഫൈനല്‍ മത്സരത്തിനെത്തുന്നത്. മണിപ്പൂരി താരം ഷാജഹാന്‍ മുഹമ്മദ്, ഹൈദരാബാദ് താരം ഇമാദ് ഷംലാന്‍, മലപ്പുറം ജില്ലാ താരങ്ങളായ അമന്‍ മായന്‍, ഫാസില്‍ കൊണ്ടോട്ടി, മാഹിന്‍ ഹുസൈന്‍ തുടങ്ങി താരങ്ങള്‍ യാസ് എഫ് സിക്ക് വേണ്ടിയും, മുഹമ്മദന്‍സ് താരം നിഷാദ് മാവൂര്‍, കെ പി എല്‍ താരങ്ങളായ നിമേഷ് ആന്റോ, മുഹമ്മദ് ബാസിത്, മുഹമ്മദ് അമീന്‍, നിബ്രാസ് തുടങ്ങി താരങ്ങള്‍ ന്യൂകാസില്‍ എഫ്സിക്ക് വേണ്ടിയും കളത്തിലിറങ്ങുന്നു. സെമിഫൈനലില്‍ പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും ശക്തരായ എ സി സി ബി ടീമിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂ കാസില്‍ എഫ് സി ഫൈനലിനെത്തുന്നതെങ്കില്‍, കളിച്ച എല്ലാ മത്സരങ്ങളിലും എന്ന പോലെ തന്നെ സെമിഫൈനലും ഫാല്‍ക്കണ്‍ എഫ് സിയെ അനായാസം തോല്‍പ്പിച്ചു ഫൈനലിലെത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് യാസ് എഫ് സി.

പതിനേഴ് വയസ്സിനു താഴെയുള്ള ഭാവിയുടെ താരങ്ങള്‍ അണിനിരക്കുന്ന ബി ഡിവിഷന്‍ ഫൈനലിലും വാശിയേറിയ മത്സരം പ്രതീക്ഷിക്കുന്നു. സൗദി പ്രൊഫഷണല്‍ ലൈസെന്‍സെഡ് കോച്ച് ലുഫ്തി എന്ന അബ്ദുല്‍ ലത്തീഫ് മൂസയുടെ ശിക്ഷണത്തില്‍ എത്തുന്ന ഇ എഫ് എസ് ലോജിസ്റ്റിക്സ് ജെ എസ് സി സോക്കര്‍ അക്കാഡമിയും, ശ്രീലങ്കന്‍ പ്രൊഫഷണല്‍ കോച്ച് മുഹമ്മദ് നസ്റീന്‍ അബ്ദുല്‍ ജബ്ബാറിന്റെ ശിക്ഷണത്തില്‍ എത്തുന്ന ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്സ് ടാലെന്റ്‌റ് ടീന്‍സ് ഫുട്ബാള്‍ അക്കാഡമിയും തമ്മിലാണ് ഡി ഡിവിഷന്‍ ഫൈനലില്‍ മാറ്റുരക്കുന്നത്. കന്നി സിഫ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇരു ടീമുകളും ശക്തമായ ടീമുകളുമായി മികച്ച തയ്യാറെടുപ്പുകളോടെയാണ് കലാശപോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു കളിച്ച ടീമില്‍ അംഗങ്ങളായ സനാന്‍ ചെമ്മല, ഹാദി ഹബീബ്, ആസിം ആഷിഖ്, മുഹമ്മദ് ഷിഹാന്‍, സമീര്‍ സല്‍മാന്‍ എന്നിവര്‍ ടാലെന്റ്‌റ് ടീന്‍സിന് വേണ്ടിയും, മാസിന്‍ മുഹമ്മദ്, മുഹമ്മദ് അമാന്‍, മുആസ് അഹമ്മദ്, അഹോന്‍ റോയ്, ഐലന്‍ മുഹമ്മദ് എന്നീ താരങ്ങള്‍ ജെ എസ് സി സോക്കര്‍ അക്കാഡമിക്ക് വേണ്ടിയും ജേഴ്സി അണിയും.

Photo

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026