l o a d i n g

ബിസിനസ്

'ബോണ്‍കഫെ' ഇനി സൗദിയിലും; റാകോ ഹോള്‍ഡിംഗുമായി 'ബോണ്‍അറേബ്യ' കൈ കോര്‍ക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 24, 2025

ജിദ്ദ: ലോകപ്രശസ്ത കോഫി ബ്രാന്‍ഡായ 'ബോണ്‍കഫെ' സൗദി അറേബ്യന്‍ വിപണിയിലേക്ക് ചുവടുവെക്കുന്നു. അന്താരാഷ്ട്ര കോഫി ഭീമന്മാരായ മാസിമോ സനെറ്റി ബിവറേജ് ഗ്രൂപ്പിന്റെ കീഴിലുള്ള ബോണ്‍കഫെ മിഡില്‍ ഈസ്റ്റ്, പ്രമുഖ നിക്ഷേപ സ്ഥാപനമായ റാകോ ഹോള്‍ഡിംഗുമായി ചേര്‍ന്നാണ് സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 'ബോണ്‍അറേബ്യ കെഎസ്എ' എന്ന പേരിലായിരിക്കും ഈ സംയുക്ത സംരംഭം സൗദി വിപണിയില്‍ അറിയപ്പെടുക. റാകോ ഹോള്‍ഡിംഗ് സി.ഇ.ഒയും ചെയര്‍മാനുമായ റഹീം പട്ടര്‍കടവനും, ബോണ്‍കഫെ മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അപര്‍ണ ബാരറ്റോയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

യു.എ.ഇയിലെ കോഫി വിപണിയില്‍ ഗുണനിലവാരം കൊണ്ടും മികച്ച സേവനം കൊണ്ടും വലിയ പാരമ്പര്യമുള്ള ബോണ്‍കഫെ, അതേ വിജയം സൗദിയിലും ആവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിലൂടെ ബോണ്‍കഫെ, സെഗാഫ്രെഡോ തുടങ്ങിയ ആഗോളതലത്തില്‍ ശ്രദ്ധേയമായ കോഫി ബ്രാന്‍ഡുകള്‍ ഇനി സൗദി ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. റാകോ ഹോള്‍ഡിംഗിന് സൗദി വിപണിയിലുള്ള ശക്തമായ സ്വാധീനവും പരിചയസമ്പത്തും ബോണ്‍ അറേബ്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകും. പ്രീമിയം കോഫി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രൊഫഷനല്‍ കോഫി മെഷീനുകളും അനുബന്ധ സേവനങ്ങളും കമ്പനി വിപണിയിലെത്തിക്കും.

ലോകമെമ്പാടും 110-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പാണ് മാസിമോ സനെറ്റി. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 18 നിര്‍മ്മാണ യൂണിറ്റുകളും 50-ലധികം രാജ്യങ്ങളിലായി 230 കോഫി ഷോപ്പുകളും ഇവര്‍ക്കുണ്ട്. 40-ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന ഈ ഗ്രൂപ്പ് കാപ്പി ശേഖരണം മുതല്‍ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരം പുലര്‍ത്തുന്നു. സൗദിയിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെയും മാറുന്ന ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം. പ്രീമിയം കോഫിക്ക് പുറമെ ചായ, കൊക്കോ, ചോക്ലേറ്റ്, സ്‌പൈസസ് എന്നിവയും ഈ സംരംഭത്തിലൂടെ വിപണിയിലെത്തും.

ഫോട്ടോ: 'ബോണ്‍കഫെ' സൗദി വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ റാകോ ഹോള്‍ഡിംഗ് സി.ഇ.ഒയും ചെയര്‍മാനുമായ റഹീം പട്ടര്‍കടവനും, ബോണ്‍കഫെ മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അപര്‍ണ ബാരറ്റോയും ഒപ്പുവെച്ച ശേഷം. പട്ടര്‍കടവന്‍ കുഞ്ഞാന്‍ സമീപം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026