l o a d i n g

ഇന്ത്യ

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

Thumbnail

ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജോസ് എബ്രഹാമിനെ ആദരിച്ചത്. ഇമ്മിഗ്രേഷന്‍ ഫോറിനേഴ്സ് ആക്റ്റ് എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങു നടന്നത്.

അടുത്തിടെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വച്ചാണ് ഈ പുസ്തക പ്രകാശനം നടന്നത്. ഇമ്മിഗ്രേഷന്‍ ഫോറിനേഴ്സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുള്‍പ്പടെ എട്ടു ഗ്രന്ഥങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്രവാസി ലീഗല്‍ സെല്ലിനുള്ള പ്രവര്‍ത്തനമികവിനുള്ള ഏറ്റവും പുതിയ അംഗീകാരമായി ഇതിനെ കാണുന്നതായും പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനായി തുടര്‍ന്നും ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.

Latest News

യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
കേരള ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയുമായി 'പ്രിയദര്‍ശിനി' പദ്ധതിക്ക് തുടക്കം
June 15, 2026
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
നെതര്‍ലന്‍ഡ്സ് - ജപ്പാന്‍ പോരാട്ടം സമനിലയില്‍
June 14, 2026
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
അരങ്ങേറ്റക്കാരായ കുരാസാവോയ്‌ക്കെതിരെ ഗോളടി മേളവുമായി ജര്‍മ്മനിക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
 ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി
June 14, 2026
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
നൂറോളം വിസ്മയക്കാഴ്ചകളുമായി അസീര്‍ വസന്തമൊരുങ്ങുന്നു, വേനല്‍ക്കാല ഉത്സവത്തിന് തുടക്കമായി
June 14, 2026
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
തുര്‍ക്കിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ തുടക്കം
June 14, 2026
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
മൂന്ന് ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക 'അതീവ നിര്‍വികാരനായ സുഹൃത്ത്' -ശശി തരൂര്‍
June 14, 2026