ന്യൂദല്‍ഹി- ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. സെന്‍ട്രല്‍ പാനലിലേക്കുള്ള നാല് സീറ്റും ഇടതുസഖ്യം സ്വന്തമാക്കി. എസ്.എഫ്.ഐ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാര്‍ഥി കെ. ഗോപിക ബാബു 1300 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്ന് സീറ്റുകളിലായിരുന്നു ഇടതു വിദ്യാര്‍ഥി സംഘനകള്‍ വിജയിച്ചത്.
ഐസയുടെ സ്ഥാനാര്‍ഥി അദിതി മിശ്രയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതു സഖ്യത്തില്‍ തന്നെ മത്സരിച്ച സുനില്‍ യാദവ് (ഡി.എസ്.എഫ്) ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഡാനിഷ് അലി (ഐസ) ജോയിന്റ് സെക്രട്ടറി സ്ഥാനത്തും വിജയിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. ഗോപിക ബാബു. കഴിഞ്ഞ വര്‍ഷം കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എസ്.എഫ്.ഐയുടെ രാഷ്ട്രീയം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തെന്നാണ് തന്റെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഗോപിക പ്രതികരിച്ചു.
Related News