l o a d i n g

സാംസ്കാരികം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു, മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ

Thumbnail

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.

മികച്ച ജനപ്രിയ ചിത്രം- പ്രേമലു, നവാഗത സംവിധായകന്‍- ഫാസില്‍ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- സയനോര ഫിലിപ്പ്, മികച്ച ചലച്ചിത്ര ഗ്രന്ഥം: പെണ്‍പാട്ട് താരകള്‍ -സി.എസ് മീനാക്ഷി, മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലന്‍ വാതgശ്ശേരി - മറയുന്ന നാലുകെട്ടുകള്‍, പ്രത്യേക പുരസ്‌കാരം- പാരഡൈസ്, സ്ത്രീ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം - പായല്‍ കപാഡിയ- പ്രഭയായ് നിനച്ചതെല്ലാം, മികച്ച മേക്കപ്പ്മാന്‍- റോണക്‌സ് സേവ്യര്‍, മികച്ച സ്വഭാവ നടി- ലിജോമോള്‍, മികച്ച ഗായിക: സെബ ടോമി(അംഅ), മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം(മഞ്ഞുമ്മല്‍ ബോയ്‌സ്),
മികച്ച ഗാനരചയിതാവ്: വേടന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്-വിയര്‍പ്പു തുന്നിയിട്ട കുപ്പായം)., പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം, സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ന്‍ വില്ല, രേഖാചിത്രം), മികച്ച ഗായകന്‍: കെ.എസ് ഹരിശങ്കര്‍(എ.ആര്‍.എം), വിഷ്വല്‍ എഫക്റ്റ്: എ.ആര്‍.എം. നൃത്തസംവിധാനം: ഉമേഷ്, ബൊഗേയ്ന്‍വില്ല, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) സയനോര: ചിത്രം ബറോസ്, ആണ്‍ -രാജേഷ് ഗോപി (ബറോസ്), മേക്കപ്പ്: റോണക്‌സ് സേവ്യര്‍ (ഭ്രമയുഗം, ബൊഗെയ്ന്‍വില്ല), ശബ്ദരൂപകല്പന: ഷിജിന്‍ മെല്‍വിന്‍, അഭിഷേക് (മഞ്ഞുമ്മല്‍ ബോയ്‌സ്), സിങ്ക് സൗണ്ട്: അജയന്‍ അടാട്ട് (പണി)
കലാസംവിധാനം:അജയന്‍ ചാലിശ്ശേരി(മഞ്ഞുമ്മല്‍ ബോയ്‌സ്), എഡിറ്റിംഗ് -സൂരജ് (കിഷ്‌കിന്ധാകാണ്ഡം).

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026