l o a d i n g

കായികം

വ്യാജ പേരില്‍ കളിച്ച് ഋഷഭ് പന്ത്; വെടിക്കെട്ടില്‍ ഞെട്ടി ടീമംഗങ്ങള്‍

Thumbnail
Publisher By     Staff Reporter
November 27, 2026


വെല്ലിംഗ്ടണ്‍: െ്രെകസ്റ്റ്ചര്‍ച്ചില്‍ പ്രാദേശിക ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ വ്യാജ പേരില്‍ കളിക്കാനിറങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. 'സ്റ്റാന്‍ സ്റ്റാന്‍' എന്ന പേരിലാണ് പന്ത് ഓപ്പണ്‍ ഹൗസ് സ്വിംഗേഴ്‌സ് ടീമിനായി കളിച്ചത്. ദ ചോസണ്‍ വണ്‍സ് ടീമിനെതിരായ മത്സരത്തില്‍ 21 പന്തില്‍ 54 റണ്‍സ് അടിച്ചുകൂട്ടിയ പന്തിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഓപ്പണ്‍ ഹൗസ് സ്വിംഗേഴ്‌സ് 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പന്ത് അപ്രതീക്ഷിതമായി ക്ലബ് മത്സരത്തില്‍ പങ്കെടുത്തത്. ഹാഗ്ലി ഓവലില്‍ ആരംഭിച്ച ടെസ്റ്റിന് മുന്നോടിയായി നഗരത്തിലെത്തിയ പന്ത് ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ട മുഹമ്മദ് സഫിയാണ് താരത്തെ ടീമിലേക്ക് ക്ഷണിച്ചത്. ടീമില്‍ ഒരു കളിക്കാരന്റെ കുറവുണ്ടെന്നും മത്സരിക്കാനെത്തണമെന്നും സഫി ആവശ്യപ്പെടുകയായിരുന്നു.

പന്തിനെ ഇരുടീമുകളിലെയും പലരും തിരിച്ചറിഞ്ഞില്ലെന്നും പര്‍പ്പിള്‍ ട്രാക്ക് സ്യൂട്ടിലെത്തിയ താരം കളിക്കാനുള്ള വസ്ത്രങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങുകയായിരുന്നുവെന്നും സഫി ന്യൂസിലന്‍ഡ് ഹെറാള്‍ഡിനോട് പറഞ്ഞു.

പന്തിന്റെ ക്ലബ് മത്സരത്തിലെ സാന്നിധ്യത്തെ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം അഭിനന്ദിച്ചു. താരത്തിന്റെ യഥാര്‍ഥ സ്വഭാവവും കളിയോടുള്ള സമീപനവും വ്യക്തമാക്കുന്ന സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ ബൗളിങ് പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറുമായ മോര്‍നെ മോര്‍കല്‍ അമ്പരന്നു. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ കസേരയില്‍ നിന്ന് ചാടിപ്പോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യയുടെ ഏക ഇന്നിങ്‌സില്‍ 720/9 എന്ന സ്‌കോറിനിടെ പന്ത് 128 റണ്‍സ് നേടിയിരുന്നു. 53 ടെസ്റ്റുകളില്‍ 3,853 റണ്‍സുള്ള പന്ത്, 44.8 ശരാശരിയോടെ ശ്രദ്ധേയ പ്രകടനം തുടരുകയാണ്. 74.43 സ്‌െ്രെടക്ക് റേറ്റുള്ള പന്തിനേക്കാള്‍ മികച്ച ടെസ്റ്റ് സ്‌െ്രെടക്ക് റേറ്റ് വിരേന്ദ്ര സെവാഗിനും കപില്‍ ദേവിനും മാത്രമാണുള്ളത്.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026