l o a d i n g

സാംസ്കാരികം

സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2026

കോഴിക്കോട്: ഏകശിലാരൂപമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പി.എ. മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍വീട്' ഉള്‍പ്പെടെയുള്ള രചനകള്‍ കൂടുതല്‍ വായിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച പി.എ. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതിയാണ് സുല്‍ത്താന്‍വീട്. ഓരോ പ്രാദേശിക ചരിത്രവും ആ നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. സുല്‍ത്താന്‍വീട് ഒരു സമുദായത്തിന്റെ കഥ മാത്രമല്ല; അതിനു പിന്നില്‍ സൂക്ഷ്മമായ രാഷ്ട്രീയമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും അലകള്‍ അതില്‍ അന്തര്‍ലീനമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അത്രതന്നെ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്ത ആളല്ല മുഹമ്മദ് കോയ. അദ്ദേഹം ഒരിക്കലും സെല്‍ഫ് മാര്‍ക്കറ്റിങ്ങിന്റെ രീതി അവലംബിച്ചിരുന്നില്ല. അവനവനെത്തന്നെ ഉയര്‍ത്തിക്കാണിക്കുക എന്ന ശൈലി അദ്ദേഹത്തിനുണ്ടായിരുന്നില്ല. വാസ്തവത്തില്‍ 'ഞാന്‍' എന്ന ഭാവത്തിന് പകരം 'ഞാന്‍' എന്ന അഭാവമാണ് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചത്' - ആലങ്കോട് പറഞ്ഞു.

ഫോറം ജില്ലാ പ്രസിഡന്റ് പി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നരവംശശാസ്ത്രവും സാമൂഹിക ചരിത്രവും പഠിക്കുന്നവര്‍ക്ക് സുല്‍ത്താന്‍വീട് ഒരു അത്ഭുതകൃതിയാണെന്ന് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. മറ്റൊരിടത്തും കാണാത്ത ജീവിതരീതിയും കഥാപാത്രങ്ങളും ഈ കൃതിയിലുണ്ട്. മലയാളികള്‍ ഉള്ള കാലത്തോളം സുല്‍ത്താന്‍വീട് നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എയുടെ ജീവചരിത്രമെഴുതിയ നടക്കാവ് മുഹമ്മദ് കോയ, സുല്‍ത്താന്‍വീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പി.ജെ. മാത്യു, സുല്‍ത്താന്‍വീട് ടിവി സീരിയലിന് തിരക്കഥയെഴുതിയ കെ.പി. വിജയകുമാര്‍, നിയുക്ത പ്രസ് ക്ലബ് പ്രസിഡന്റ് ദീപക് ധര്‍മ്മടം എന്നിവര്‍ പ്രസംഗിച്ചു. കെ. അബൂബക്കറിന്റെ സന്ദേശം കെ.എഫ്. ജോര്‍ജ് വായിച്ചു. പി.എ.യുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഫോറം ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാബു ചെറിയാന്‍ നന്ദിയും പറഞ്ഞു.

പി.എ. മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍വീട്' എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലിന്റെ ഏതാനും ഭാഗങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മുസ്തഫ മാത്തോട്ടം നയിച്ച 'ബാബുക്കയുടെ ഈണങ്ങള്‍' ഗാനമേളയും അരങ്ങേറി.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026