l o a d i n g

ഗൾഫ്

ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2026

ജിദ്ദ: ഉറക്കമൊഴിഞ്ഞ ദിനരാത്രങ്ങളും ക്രമം തെറ്റിയ ഭക്ഷണശീലങ്ങളും തിരക്കുപിടിച്ച ജീവിതവും മാനസിക സമ്മര്‍ദ്ദങ്ങളും പ്രവാസികളുടെ ആരോഗ്യത്തെ ഗൗരവമായി ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ആരോഗ്യസംരക്ഷണത്തിന്റെയും ആരോഗ്യ അവബോധത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് അല്‍ സഫ ഏരിയ കെ.എം.സി.സിയും അബീര്‍ മെഡിക്കല്‍ എക്‌സ്പ്രസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ക്യാമ്പ് വൈകുന്നേരം വരെ നീണ്ടു. നൂറുകണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കുടുംബത്തിന്റെ സന്തോഷത്തിനും ജീവിതത്തിന്റെ സുരക്ഷിതത്വത്തിനുമായി കടല്‍ കടന്നെത്തിയ പ്രവാസികള്‍ സ്വന്തം ആരോഗ്യവും ജീവിതവും മറന്നുപോകരുതെന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, ഇ.സി.ജി., ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കി. കൂടാതെ, പങ്കെടുത്തവര്‍ക്ക് അബീര്‍ പ്രിവിലേജ് ഡിസ്‌കൗണ്ട് കാര്‍ഡും വിതരണം ചെയ്തു.

ക്യാമ്പിന്റെ ഉദ്ഘാടനം ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് നസീര്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി സമീര്‍ ആമയൂര്‍ സ്വാഗതവും അബ്ദുല്‍ റഹീം കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

കുഞ്ഞാലി, അബ്ദുല്‍ സലാം, ഹക്കീം കൂട്ടിലങ്ങാടി, ജലീല്‍ ഷോബ്ര, കുട്ടിമാന്‍, മന്‍സൂര്‍, സമീര്‍ മുഹമ്മദ്, മുഹമ്മദ് ഷാഫി, മുനീര്‍ മൈലപ്പുറം, ഷബീര്‍ കാസര്‍കോട്, ശരീഫ് ആറങ്ങോടന്‍, ഉസ്മാന്‍ മച്ചിങ്ങല്‍, സുബൈര്‍ അരിമ്പ്ര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026