l o a d i n g

ഗൾഫ്

റിയാദില്‍ വെള്ളിയാഴ്ച 'താളമേളം'; പ്രവാസികള്‍ക്കായി മിത്ര ജ്യോതിയുടെ പിന്തുണാ പദ്ധതിയും

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 25, 2026

റിയാദ്: പത്തനംതിട്ട പ്രവാസി കൂട്ടായ്മയായ മിത്രയുടെ വാര്‍ഷിക കലാപരിപാടി 'മിത്രോത്സവം സീസണ്‍ 3 താളമേളം' നവംബര്‍ 27 വെള്ളിയാഴ്ച റിയാദില്‍ നടക്കും. സംഗീതവും വിവിധ കലാപ്രകടനങ്ങളും കോര്‍ത്തിണക്കിയ പരിപാടിയില്‍, പ്രവാസികള്‍ക്കായി മിത്രയുടെ വനിതാ വിഭാഗം 'മിത്ര ജ്യോതി' ഒരുക്കുന്ന മാനസിക പിന്തുണാ പദ്ധതിയും പ്രഖ്യാപിക്കും.

ഫ്‌ലമിംഗോ മാളിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് പരിപാടികള്‍ക്ക് തുടക്കമാകും. രാത്രി എട്ടിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ വൈ. സാബിര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'സന്തോഷത്തിന്റെ ദിനം, ഒത്തുചേരലിന്റെ നിമിഷം' എന്ന പ്രമേയത്തില്‍ നടക്കുന്ന മിത്രോത്സവത്തില്‍ നജ്റാന്‍ കബീര്‍, മെന്റലിസ്റ്റ് ഫിറോസ് ഒറ്റപ്പാലം, താര രഞ്ജിത്ത്, ശ്രുതി ശരത്ത്, ദമാം പാട്ടുകൂട്ടം എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കലാ-വിനോദ-വിജ്ഞാന പരിപാടികളിലായി മൂവായിരത്തിലധികം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മാനസിക സമ്മര്‍ദം നേരിടുന്ന പ്രവാസികള്‍ക്ക് പിന്തുണയും കൗണ്‍സലിങ്ങും നല്‍കുന്നതിനൊപ്പം മാനസികാരോഗ്യ ബോധവല്‍ക്കരണവും മിത്ര ജ്യോതിയുടെ പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ സഹായം മിത്ര വിതരണം ചെയ്തതായും ഭാരവാഹികള്‍ അറിയിച്ചു.

സംഘാടക സമിതി പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ജനറല്‍ സെക്രട്ടറി രശ്മി കരുണ്‍, ട്രഷറര്‍ സലിം കല്ലുംകൂട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഒറ്റപ്പിനാല്‍, മുഖ്യ രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026