l o a d i n g

സാംസ്കാരികം

ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്‌സ് , കിരീടം നേടുന്ന ആദ്യ അമ്മ

Thumbnail
Publisher By     Staff Reporter
November 25, 2026



സാന്‍ ജുവാന്‍: മിസ് യൂണിവേഴ്‌സ് 2026 കിരീടം പ്യൂര്‍ട്ടോ റിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ സ്വന്തമാക്കി. മത്സരത്തിന്റെ 75ാം വാര്‍ഷിക പതിപ്പില്‍ 116 രാജ്യങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച സുന്ദരിമാരെ പിന്തള്ളിയാണ് 27കാരിയായ ബാരെറ്റോ കിരീടം നേടിയത്. നവംബര്‍ 24ന് പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നടന്ന മത്സരത്തില്‍ ആതിഥേയ രാജ്യത്തിന് നേട്ടം സമ്മാനിച്ച ബാരെറ്റോയുടെ വിജയം ശ്രദ്ധേയമായി.

മുന്‍ ജേതാവും മെക്‌സിക്കോയുടെ പ്രതിനിധിയുമായ ഫാത്തിമ ബോഷ് ആണ് ബാരെറ്റോയ്ക്ക് കിരീടം അണിയിച്ചത്. ആയിരക്കണക്കിന് കാണികള്‍ സാക്ഷിയായ ഫൈനല്‍ മത്സരം ജോസ് മിഗ്വേല്‍ അഗ്രലോട്ട് കൊളീസിയത്തിലാണ് നടന്നത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മെലിസ നുനെസ് ഫസ്റ്റ് റണ്ണര്‍ അപ്പായി. വെനസ്വേലയുടെ ക്ലാര വെഗാസ് രണ്ടാം റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീന്‍സിന്റെ ബിയ മില്ലന്‍വിന്‍ഡോര്‍സ്‌കിയും ന്യൂസിലന്‍ഡിന്റെ ജോര്‍ജിയ വാഡിങ്ടണും കൂടി ആദ്യ അഞ്ചില്‍ ഇടം നേടി.

മിസ് യൂണിവേഴ്‌സ് ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടം കൂടി ബാരെറ്റോയുടെ വിജയത്തിനുണ്ട്. കിരീടം നേടുന്ന ആദ്യ അമ്മയാണ് അവര്‍. മനഃശാസ്ത്രത്തിലും ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കിലും പഠനം നടത്തിയിട്ടുള്ള ബാരെറ്റോ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹിക ഇടപെടലുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.

75ാം വാര്‍ഷിക മത്സരത്തിന് ആതിഥേയത്വം വഹിച്ച പ്യൂര്‍ട്ടോ റിക്കോയ്ക്ക് സ്വന്തം പ്രതിനിധിയുടെ വിജയത്തോടെ ഇരട്ട ആഘോഷമായി. രാജ്യത്തിന് മറ്റൊരു മിസ് യൂണിവേഴ്‌സ് കിരീടം കൂടി സമ്മാനിച്ച ബാരെറ്റോയുടെ നേട്ടം മത്സരചരിത്രത്തിലെ പുതിയ അധ്യായമായി.

മാവേലിക്കര സ്വദേശിനിയായ കെസിയ ലിസ് മെജോ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവര്‍ ടോപ് 30 വരെ എത്തിയെങ്കിലും ടോപ് 12ല്‍ ഇടം നേടാനായില്ല

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026