l o a d i n g

ഗൾഫ്

കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ

Thumbnail
Publisher By     Staff Reporter
November 24, 2026



ജിദ്ദ: കൗമാരക്കാരുടെ മനസ്സറിഞ്ഞ് അവരെ ചേര്‍ത്തുപിടിക്കാനും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനും ലക്ഷ്യമിട്ട് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) ലേഡീസ് വിംഗ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലുമായി (ജെ.എന്‍.എച്ച്) സഹകരിച്ച് മലയാളി കുടുംബങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. 'ചേര്‍ത്തുപിടിക്കാം, ചേര്‍ന്നുനില്‍ക്കാം' എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ ട്രെയിനറും ലൈഫ് കോച്ചുമായ നസ്ലീ ഫാത്തിമ മുഖ്യക്ലാസ്സ് നയിച്ചു.

കൗമാരക്കാരുടെ പ്രശ്‌നങ്ങളോടുള്ള മാതാപിതാക്കളുടെ സമീപനരീതികളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുകയും ആശയവിനിമയത്തിലെ പോരായ്മകള്‍ തിരുത്തുകയും ചെയ്യുന്നതിലൂടെ മികച്ച കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് നസ്ലീ ഫാത്തിമ അഭിപ്രായപ്പെട്ടു. കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക, അവരെ വിശ്വാസത്തിലെടുത്ത് ക്ഷമയോടെ പെരുമാറുക, എല്ലാ കാര്യങ്ങളിലും പൂര്‍ണത വേണമെന്ന് ശാഠ്യം പിടിക്കാതെ അവരുടെ കഴിവുകളെ അംഗീകരിക്കുക, സോഷ്യല്‍ മീഡിയ ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ സ്‌നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷം എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് അവര്‍ വിശദീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക സെഷനുകളും സംയുക്ത സെഷനുകളും ശില്‍പശാലയുടെ ഭാഗമായി നടന്നു. ആക്ടിവിറ്റി സെഷന് ഷംനാ റിയാസ് നേതൃത്വം നല്‍കി.

ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെസി സുബൈര്‍, ഫാത്തിമ തസ്‌നി എന്നിവര്‍ സംസാരിച്ചു. നസ്ലീ ഫാത്തിമയ്ക്കുള്ള ഉപഹാരം ഹസന്‍ ചെറൂപ്പയും ലേഡീസ് വിംഗ് കണ്‍വീനര്‍ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങലും ചേര്‍ന്ന് സമ്മാനിച്ചു.

അഷ്‌റഫ് പട്ടത്തില്‍, അബു കട്ടുപ്പാറ, കബീര്‍ കൊണ്ടോട്ടി, നൗഷാദ് താഴത്തെവീട്ടില്‍, ചെറിയ മുഹമ്മദ് ആലുങ്ങല്‍, ഗഫൂര്‍ കൊണ്ടോട്ടി, ഇബ്രാഹിം ശംനാട്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, ശിബ്‌ന ബക്കര്‍, ആയിഷ റുക്‌സാന, അനീസാ ബൈജു, നാസിറാ സുല്‍ഫിക്കര്‍, ശബ്‌നാ കബീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026