l o a d i n g

കായികം

സിറാജ്, ഷാമി വിവാദം: ബി.സി.സി.ഐ പ്രതിക്കൂട്ടില്‍ -രാജ്ദീപ് സര്‍ദേശായി

Thumbnail
Publisher By     Staff Reporter
November 24, 2026


ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യാ ടുഡേ കണ്‍സള്‍ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി. മുന്‍ ഇന്ത്യന്‍ താരം ദിലീപ് സര്‍ദേശായിയുടെ മകനാണ് രാജ്ദീപ്.

സിറാജ്, മുഹമ്മദ് ഷമി, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ താരങ്ങളെ ടീമില്‍നിന്ന് ഒഴിവാക്കിയ തീരുമാനങ്ങള്‍ വര്‍ഗീയ വിവേചനത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്ദീപ് അഭിപ്രായം പ്രകടിപ്പിച്ചത്. കായികരംഗത്തെ മതപരമായ ചേരിതിരിവുകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ലേഖനത്തില്‍ രാജ്ദീപ് അഭിപ്രായപ്പെട്ടു.

സിറാജിനെ ഒഴിവാക്കിയത് സംശയങ്ങള്‍ ഉയര്‍ത്തുന്ന തീരുമാനമാണെന്ന് സര്‍ദേശായി തുറന്നുപറയുന്നു. വിദേശ സാഹചര്യങ്ങളില്‍ വിശ്വസനീയമായ പ്രകടനം നടത്തിയിട്ടുള്ള സിറാജിന്റെ റെക്കോര്‍ഡും കഴിവും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കിയതില്‍ ടീം മാനേജ്‌മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഷാമിയും മികച്ച പേസ് ബൗളറാണെന്നും സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സിറാജിന്റെ പേരോ മതപരമായ സ്വത്വമോ ആണ് ടീമില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചതിനെ സര്‍ദേശായി വിമര്‍ശിക്കുന്നു. സംശയാസ്പദമായ സെലക്ഷന്‍ തീരുമാനം മാത്രം വര്‍ഗീയ വിവേചനത്തിന്റെ തെളിവാകില്ലെന്നും ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും അദ്ദേഹം പറയുന്നു.

സെലക്ഷന്‍ നടപടികളിലെ സുതാര്യതയില്ലായ്മയാണ് ഇത്തരം സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയാക്കുന്നതെന്നും അതില്‍ പ്രതികള്‍ ബിസിസിഐയാണെന്നും രാജ്ദീപ് അഭിപ്രായപ്പെടുന്നു. താരങ്ങളുടെ ഫോം, ഫിറ്റ്‌നസ്, ജോലിഭാരം, ടീം കോമ്പിനേഷന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബിസിസിഐ തയ്യാറാകണം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന് തീരുമാനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മതപരമായ ചേരിതിരിവുകള്‍ക്ക് പകരം സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള രഞ്ജി ട്രോഫി പോലുള്ള മത്സരങ്ങള്‍ പ്രാധാന്യം നേടിയതോടെ ക്രിക്കറ്റ് ദേശീയ ഐക്യത്തിന്റെ വേദിയായി മാറിയെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു. പട്ടൗഡി, ഗുലാം അഹമ്മദ്, അസ്ഹറുദ്ദീന്‍, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുഹമ്മദ് കൈഫ് തുടങ്ങിയ താരങ്ങള്‍ കഴിവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയവരാണ്.

ക്രിക്കറ്റ് മതം, ഭാഷ, പ്രദേശം എന്നിവയ്ക്കപ്പുറം രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന കായികമേഖലയായി നിലനില്‍ക്കണമെന്നും സെലക്ഷന്‍ വിവാദങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളായി മാത്രം തുടരണമെന്നും സര്‍ദേശായി ആഹ്വാനം ചെയ്യുന്നു.

Latest News

ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത്
November 27, 2026
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026